കാവേരി; സംയുക്ത യോഗം ഇന്ന് ഡല്‍ഹിയില്‍; ജയലളിത പങ്കെടുക്കില്ല
ചെന്നൈ: കാവേരി വിഷയത്തില്‍ സമവായത്തിലെത്താന്‍ കേന്ദ്ര ജല വിഭവ മന്ത്രി ഉമാ ഭാരതി വിളിച്ചു ചേര്‍ക്കുന്ന യോഗം ഇന്ന്. നദീജല തര്‍ക്കത്തില്‍ തമിഴ്നാട്, കര്‍ണാടക സംയുക്ത സമ്മേളനമാണ് ഡല്‍ഹിയില്‍ ഇന്ന് നടക്കുക. തമിഴ്നാടിന് വെള്ളം നല്‍കണമെന്ന സുപ്രിം കോടതിയുടെ ആവര്‍ത്തിച്ചുള്ള ഉത്തരവുകള്‍ കര്‍ണാടക പാലിക്കാത്ത പശ്ചാത്തലത്തിനിടെയാണ് യോഗം നടക്കുന്നത്. ഇന്ന് നടക്കുന്ന യോഗത്തിനു ശേഷമായിരിക്കും കര്‍ണാടക ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കുക. ഇന്നലെ ന്യൂഡല്‍ഹി യോഗവുമായി ബന്ധപ്പെട്ട് സര്‍വ കക്ഷി യോഗം ബംഗളൂരുവില്‍ നടന്നിരുന്നു. അതിനിടെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത യോഗത്തില്‍ പങ്കെടുക്കില്ല. തമിഴ്നാടിനെ പ്രതിനിധീകരിച്ച് പൊതുമരാമത്ത് മന്ത്രി ഇ.എസ് പഴനിസ്വാമി പങ്കെടുക്കും. കാവേരി കേസ് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാനായി കഴിഞ്ഞ ദിവസം അപ്പോളോ ആശുപത്രിയില്‍ തമിഴ്നാട് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ജയലളിതയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പനിയും നിര്‍ജലീകരണവും മൂലം ഒരാഴ്ചയായി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണു ജയലളിത.
-
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."