HOME
DETAILS
MAL
ഹറം പരിധിയില്‍ തോക്കിനു വിലക്ക്
backup
September 28 2016 | 19:09 PM
മക്ക: മക്കയിലെയും മദീനയിലെയും ഹറം പരിസരങ്ങളില്‍ ലൈസന്‍സുള്ള തോക്കിന് ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. ഹറം പരിധികളിലും പരിസരങ്ങളിലും ലൈസന്‍സുള്ള തോക്കുകള്‍ കൊണ്ടു നടക്കുന്നത് തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണെന്നും മന്ത്രാലയം മുന്നറിയിപ്പു നല്കി.
ഇരുഹറമുകളുടെയും അതിര്‍ത്തികള്‍, പള്ളികള്‍, സൈനിക കേന്ദ്രങ്ങളുടെ സമീപ പ്രദേശങ്ങള്‍, പെട്രോള്‍ പമ്പുകളുടെ സമീപം, സര്‍ക്കാര്‍ ഓഫിസ്, സ്കൂള്‍, എയര്‍ പോര്‍ട്ട്, ആഘോഷ പരിപാടികള്‍ നടക്കുന്ന കേന്ദ്രങ്ങള്‍ എന്നീ പൊതു സ്ഥലങ്ങളിലാണ് തോക്കുകള്‍ കൈവശം വെക്കുന്നത് വിലക്കിയിരിക്കുന്നത്.നിയമ ലംഘകര്‍ക്ക് 5000 റിയാല്‍ വരെ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കുകയും തോക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."