HOME
DETAILS
MAL
സ്വകാര്യചാനലില്‍ സര്‍ക്കാര്‍ ഓഹരി: മുന്‍ വ്യവസായ മന്ത്രിക്കും മകനുമെതിരേ ഹരജി
backup
September 28 2016 | 19:09 PM
മൂവാറ്റുപുഴ: ടി.വി നൗ ചാനലില്‍ കെ.എസ്.ഐ.ഡി.സിയുടെ ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട് മുന്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടേയും മകന് ആശിഖ് പാണ്ടിക്കടവത്തിന്റേയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബു ഫയല്‍ ചെയ്ത ഉപഹരജി ജഡ്ജി പി. മാധവന് ഫയലില്‍ സ്വീകരിച്ചു.
സ്വകാര്യ ചാനലില്‍ മൂന്നുകോടി 63 ലക്ഷം രൂപയുടെ ഓഹരി നിക്ഷേപം നടത്തിയത് നിലവിലെ എല്ലാവിധ നിയമങ്ങളും ചട്ടങ്ങളും മറികടന്നാണെന്നും മന്ത്രിയുടെ മകനും മറ്റും അവിഹിതമായി സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനു വേണ്ടിയാണ് വഴിവിട്ട് കെ.എസ്.ഐ.ഡി.സിയില്‍ ഓഹരി നിക്ഷേപം നടത്തിയതെന്ന് ഹരജിക്കാരന് കോടതിയില്‍ ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."