സരിതയുടെ അറസ്റ്റ്; കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് സോളാര്‍ കമ്മിഷനില്‍ മൊഴി
കൊച്ചി: സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത.എസ്.നായരുടെ അറസ്റ്റ് സംബന്ധിച്ച് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തെറ്റായമൊഴി നല്‍കിയതായി സോളാര്‍ കമ്മിഷനില്‍ മൊഴി.
സോളാര്‍കേസ് അന്വേഷിക്കാന്‍ മുന്‍സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമംഗവും ചങ്ങനാശ്ശേരി ഡിവൈ.എസ്.പിയുമായ വി. അജിത്തിനെ ക്രോസ്‌വിസ്താരം നടത്തുന്നതിനിടെ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ ജന. സെക്രട്ടറി ബി. രാജേന്ദ്രനാണ് ഇതുസംബന്ധിച്ച് ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍ മുന്‍പാകെ വിധിപകര്‍പ്പിന്റെ കോപ്പി സമര്‍പ്പിച്ചത്.
സരിതയെ 2013 ജൂണ്‍ മൂന്നിന് പെരുമ്പാവൂര്‍ എസ്.ഐ സുധീര്‍ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തതെന്നും പെരുമ്പാവൂര്‍ സി.ഐ റോയിയുടെ നിര്‍ദേശപ്രകാരമാണ് എസ്.ഐ സുധീര്‍ മനോഹര്‍ സരിതയെ അറസ്റ്റുചെയ്തതെന്നും ഡിവൈ.എസ്.പി വി.അജിത് ഉള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ കമ്മിഷന്‍ മുന്‍പാകെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പത്തനംതിട്ട കോടതിയില്‍ സരിതയുടെ അറസ്റ്റ് സംബന്ധിച്ച് തെറ്റായി മൊഴിരേഖപ്പെടുത്തിയെന്നാണ് കേസിലെ വിധിപ്പകര്‍പ്പ് സൂചിപ്പിക്കുന്നത്.
സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരില്‍വച്ച് അറസ്റ്റുചെയ്ത കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുരേഷ്‌കുമാറിനെ കോടതി വിസ്തരിച്ചതിനെപ്പറ്റി അറിയാമെന്നും ഡിവൈ.എസ്.പി വി. അജിത് ക്രോസിങ്ങിനിടെ പറഞ്ഞു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ മറ്റ് അംഗങ്ങള്‍ക്കില്ലാത്ത പ്രത്യേക ചുമതല തനിക്ക് കേസ് അന്വേഷണത്തില്‍ എ.ഡി.ജി.പി. എ. ഹേമചന്ദ്രന്‍ നല്‍കിയിരുന്നു. ഏഴ് കേസുകളുടെ അന്വേഷണചുമതലയാണ് തനിക്ക് നല്‍കിയിരുന്നത്.
എന്നാല്‍ മറ്റ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കേസുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകള്‍ ശേഖരിച്ച് നല്‍കുക, നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് നല്‍കുക തുടങ്ങിയ പ്രത്യേക ചുമതലകളും തനിക്കുണ്ടായിരുന്നതായി ഡി.വൈഎസ്.പി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."