ഭാഷാദ്രോഹ നടപടികളെ അതിശക്തമായി ചെറുക്കും: എം.സി ഖമറുദ്ദീന്‍
കാഞ്ഞങ്ങാട്: ഭരണത്തിലേറി നൂറുനാളുകള്‍ പിന്നിടുന്നതിനു മുമ്പ് തന്നെ പിണറായി സര്‍ക്കാര്‍ ഭാഷാ ദ്രോഹ നടപടികളുമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നു മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍. ഇടതുപക്ഷം അധികാരത്തിലേറിയാല്‍ അറബി ഭാഷയോട് അയിത്തം കാണിക്കുന്നതു പതിവാണെന്നും അതിനെ ചെറുത്തു തോല്‍പിക്കാന്‍ കെ.എ.ടി.എഫിനൊപ്പം മുസ്‌ലിം ലീഗ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ കാഞ്ഞങ്ങാട് ഡി.ഇ ഓഫിസിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹാരിസ് തൃക്കരിപ്പൂര്‍ അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി എം അസൈനാര്‍,,നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്‍ എം.പി ജാഫര്‍, കെ.എ.ടി.എഫ് മുന്‍സംസ്ഥാന വൈസ് പ്രസിഡന്റ് എം. എ മക്കാര്‍, മുഹമ്മദ് കുഞ്ഞി തൃക്കരിപ്പൂര്‍,നസീര്‍ കല്ലൂരാവി, താജുദ്ധീന്‍, നൂറുദ്ധീന്‍ കൊല്ലം, ഷാഹുല്‍ ഹമീദ്, പ്രൊഫ.അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കാസര്‍കോട് ഡി.ഡി.ഇ ഓഫിസ് ധര്‍ണ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. അധ്യാപക പ്രകടനത്തോടെ ആരംഭിച്ച ധര്‍ണയെ അഭിസംബോധന ചെയ്തു എം.എ മക്കാര്‍, എം.കെ അലി, ഡി.സി.സി.സെക്രട്ടറി എം അസിനാര്‍, അഷ്‌റഫ് എടനീര്‍, പി മൂസക്കുട്ടി, മാഹി ചെര്‍ക്കള, നസീര്‍ കല്ലുരാവി, താജുദ്ദീന്‍ ഹോസ്ദുര്‍ഗ്, അബ്ദുസലാം പുത്തൂര്‍, ഫസലുദ്ദീന്‍ റാവുത്തര്‍, പി.പി നസീമ ടീച്ചര്‍, സുബൈദ, അഷ്‌റഫ്, യൂസഫ് ആമത്തല, അബ്ദുല്‍ റഹ്മാന്‍, സലാം തൃക്കരിപ്പൂര്‍, യഹ്യാ ഖാന്‍ ,അബ്ദുല്‍ ഗഫൂര്‍, ടി.കെ ബഷീര്‍, നൗഫല്‍ ഹുദവി, പൈക്ക മുഹമ്മദലി, അന്‍ഫസ് നന്മുണ്ട, ഷൗക്കത്തലി, ഹാരിസ്, അബ്ദുല്‍ റഷീദ് എന്നിവര്‍ പ്രസംഗിച്ചു.
ഭാഷാ ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, ഹയര്‍ സെക്കന്‍ഡറിയില്‍ ഭാഷാ പഠന നിഷേധം ഉപേക്ഷിക്കുക, പാഠപുസ്തക യൂനിഫോം വിതരണം ഉടന്‍ പൂര്‍ത്തിയാക്കുക, അറബിക് യൂനിവേഴ്‌സിറ്റി യാഥാര്‍ഥ്യമാകുക, ഭാഷാധ്യാപക തസ്തിക നിര്‍ണയത്തിന് അധ്യാപക വിദ്യാര്‍ഥി അനുപാതം കുറക്കുക, ബൈ ട്രാന്‍സ്ഫര്‍ പ്രമോഷന്‍ യാഥാര്‍ഥ്യമാക്കുക, അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണു ധര്‍ണ സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."