HOME
DETAILS
MAL
മുംബൈ സ്ഫോടനം: ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന് പിടിയില്‍
backup
April 26 2016 | 16:04 PM
മുംബൈ: 2011ലെ മുംബൈ സ്ഫോടനത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന് പിടിയില്‍. മുംബൈ വിമാനത്താവളത്തില്‍ നിന്നും മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
സെയ്നുല്‍ ആബിദീന്‍ എന്ന ഭീകരനാണ് പിടിയിലായത്. ഇയാള്‍ക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
2011 ജൂലൈ 13ന് മുംബൈ നഗരത്തിന്റെ മൂന്നു ഭാഗങ്ങളില്‍ നടന്ന സ്ഫോടനത്തില്‍ 26 പേര് കൊല്ലപ്പെടുകയും 130 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ദാദര്‍, സവേരി ബസാര്‍, ഓപ്പറ ഹൗസ് എന്നിവിടങ്ങളിലാണ് സ്ഫോടനം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."