HOME
DETAILS

ആയിറ്റി ബോട്ട് സര്‍വിസ് നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നു

  
backup
September 28 2016 | 23:09 PM

%e0%b4%86%e0%b4%af%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d

 

 

തൃക്കരിപ്പൂര്‍: വലിയപറമ്പ ദ്വീപ് ജനതയുടെ യാത്രാമാര്‍ഗമായ ആയിറ്റി ബോട്ട് സര്‍വിസ് നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നു. മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ശ്രമഫലമായി കടലോര ജനതയുടെ യാത്രാദുരിതത്തിനു പരിഹാരം കാണുന്നതിനാണ് 1990ലാണു മലബാര്‍ മേഖലയിലെ ആദ്യത്തെ ബോട്ട് സര്‍വിസ് കവ്വായിക്കായലില്‍ ആരംഭിച്ചത്.
ആദ്യം ഒരു ബോട്ടാണ് സര്‍വിസ് നടത്തിയിരുന്നതെങ്കില്‍ പിന്നീട് അത് അഞ്ചായി മാറി. എന്നാല്‍ മിക്കപ്പോഴും രണ്ടോ ഒന്നോ സര്‍വിസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആലപ്പുഴയിലും മറ്റും സര്‍വിസ് നടത്തി പഴകിയ ബോട്ടുകള്‍ അറ്റകുറ്റ പ്രവൃത്തി നടത്തി ആയിറ്റിയില്‍ എത്തിക്കാറാണ് പതിവ്. കൂടാതെ കവ്വായിക്കായലിന്റെ അവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത സ്റ്റീല്‍ ബോട്ടും ഇവിടെ എത്തിച്ചിരുന്നു. എന്നാല്‍ ഇത് ഒരുമാസം പൂര്‍ത്തിയാകുന്നതിനു മുന്‍പേ കരക്കിരുന്നു.
ജലഗതാഗത വകുപ്പ് മേഖലാ ഓഫിസിലും ബോട്ട് സര്‍വിസിലുമായി സീനിയര്‍ സൂപ്രണ്ട് ഉള്‍പ്പെടെ നാല്‍പതോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. മാസത്തില്‍ ഇവര്‍ക്കു ശമ്പള ഇനത്തില്‍ മാത്രം നാലു ലക്ഷം രൂപയോളം വേണം. കൂടാതെ ബോട്ട് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഇന്ധനവും മറ്റുമുള്ള ചെലവുകള്‍ വേറെയും. മിക്കവരും ആലപ്പുഴ, കൊല്ലം ജില്ലയില്‍ നിന്നുള്ളവരാണ്. ഭൂരിഭാഗം ജീവനക്കാരും വരുന്നതിനും പോകുന്നതിനും കൃത്യതയില്ലെന്ന ആരോപണവുമുണ്ട്. സീനിയര്‍ സൂപ്രണ്ടിനെ മാസത്തിലെ അവസാന ദിവസങ്ങളില്‍ മാത്രമാണു കണ്ടുകിട്ടുന്നത്. ആയിറ്റി മേഖലാ ഓഫിസിലാണ് ജോലിയെങ്കിലും ഇദ്ദേഹം പലപ്പോഴും ഇവിടെ ഉണ്ടാകാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
24 കിലോമീറ്റര്‍ കടലോരവും അത്ര തന്നെ കായലോരവുമുള്ള വലിയപറമ്പ ദ്വീപ്, മൂന്ന് ഉപദ്വീപുകള്‍ എന്നിവ ബന്ധപ്പെടുത്തി കൊറ്റി മുതല്‍ കോട്ടപ്പുറം വരെയാണ് ബോട്ട് സര്‍വിസ് നടത്തിയിരുന്നത്. ഇടക്കാലത്ത് പറശ്ശിനിക്കടവ് വരെ സര്‍വിസ് നടത്തിയിരുന്നുവെങ്കിലും പിന്നീടതു നിലച്ചു. നിലവില്‍ ഒരു ബോട്ടാണ് സര്‍വിസ് നടത്തുന്നത്. ഇതാകട്ടെ പരിമിതമായ ദൂരത്തേക്കു മാത്രമേ സര്‍വിസ് നടത്തുന്നുള്ളൂ.
ബോട്ട് സര്‍വിസ് കവ്വായിക്കായലില്‍ ആരംഭിക്കുമ്പോള്‍ ദ്വീപ് ജനതക്ക് ആശ്വാസമായിരുന്നു. എന്നാല്‍, പതിവായി സര്‍വിസ് മുടക്കുകയും സമയ കൃത്യത പാലിക്കാതെ വരികയും ചെയ്തതോടെ ദ്വീപ് ജനത പഴയ കടത്തുവള്ളത്തെ ആശ്രയിക്കാന്‍ തുടങ്ങി. ഇതു സര്‍വിസ് വന്‍ നഷ്ടത്തിലേക്ക് എത്തിച്ചു. ഇതോടെ അന്നു മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി സര്‍വിസ് നിര്‍ത്തി വെക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വന്ന സര്‍ക്കാര്‍ സര്‍വിസ് പുനരാരംഭിക്കുകയായിരുന്നു.
ആയിറ്റി ബോട്ട് സര്‍വിസ് നഷ്ടത്തിലാകാന്‍ കാരണം അധികൃതരുടെയും ഏതാനും ജീവനക്കാരുടെയും അനാസ്ഥയാണെന്നാണ് ആരോപണം. ആയിറ്റി മേഖലാ ഓഫിസിനു കീഴില്‍ ബോട്ട് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാനുള്ള ജീവനക്കാരന്റെ സേവനവും കാര്യക്ഷമമല്ല. തീരെ കനം കുറഞ്ഞ ബോട്ട് ഉപയോഗിച്ച് ഫെറി സര്‍വിസുകളും വലിയ ബോട്ടുകളില്‍ വിവാഹ ട്രിപ്പുകളും മറ്റു വിനോദ സഞ്ചാര ട്രിപ്പുകളും നടത്തിയാല്‍ ഈ മേഖലയിലെ യാത്രാദുരിതം മാറ്റാനും സര്‍വിസ് നഷ്ടത്തില്‍ നിന്ന് ലാഭത്തിലെത്തിക്കാനും കഴിയുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അഭിനന്ദനങ്ങള്‍ മൈ ഫ്രണ്ട്, ലോകസമാധാനത്തിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാം'; ട്രംപിന് ആശംസയറിയിച്ച് പ്രധാനമന്ത്രി

National
  •  a month ago
No Image

ആരോപണങ്ങളില്‍ കഴമ്പില്ല; ബലാത്സംഗക്കേസില്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

യു.എസ് തെരഞ്ഞെടുപ്പ്: റാഷിദ ത്‌ലൈബിനും ജയം 

International
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം: ദുരിതാശ്വാസ നിധിയില്‍നിന്ന് 4 ലക്ഷം വീതം അനുവദിച്ചു

Kerala
  •  a month ago
No Image

യമുനാ നദീതീരത്ത് ഛൗത്ത് പൂജ നടത്താന്‍ അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

National
  •  a month ago
No Image

'അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങുന്നു' വിജയാഘോഷം തുടങ്ങി ട്രംപ്; നോര്‍ത് കരോലൈന, ജോര്‍ജിയയും ഉറപ്പിച്ചു, സ്വിങ് സീറ്റുകളിലും മുന്നേറ്റം

International
  •  a month ago
No Image

വംശീയതക്കുമേല്‍ തീപ്പൊരിയാവാന്‍ ഒരിക്കല്‍ കൂടി ഇല്‍ഹാന്‍ ഒമര്‍; ഇസ്‌റാഈല്‍ അനുകൂലിയായ റിപ്പബ്ലിക്കന്‍ എതിരാളിക്കെതിരെ മിന്നും ജയം

International
  •  a month ago
No Image

മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസുകാരി മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി; സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി

Kerala
  •  a month ago
No Image

പി.വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു

Kerala
  •  a month ago