പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടില്ല; 25 വര്‍ഷമായി റോഡ് ശോച്യാവസ്ഥയില്‍
രാജപുരം: 25 വര്‍ഷത്തിലധികം പഴക്കമുള്ള റോഡ് ഇനിയും ടാര്‍ ചെയ്യാനായില്ല. കോടോം ബേളൂര്‍ പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡില്‍പെട്ട ശാസ്താംപാറ-മൂപ്പില്‍ റോഡാണ് ഇന്നും മണ്പാതയായിക്കിടക്കുന്നത്.
എഴുപതോളം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിച്ചു കഴിയുന്നത്. പ്രദേശത്തെ ഒന്നര കിലോമീറ്റര്‍ ദൂരം ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കിയാല്‍ നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിനു പരിഹാരമാകും.
മലയോരത്തെ പ്രധാന ആരാധനാലയങ്ങളായ ശാസ്താംപാറ ധര്‍മശാസ്താ ക്ഷേത്രത്തെയും സെന്റ് ജോസഫ് പള്ളിയെയും ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. പഞ്ചായത്ത് റോഡ് ഏറ്റെടുക്കാന്‍ തയാറാണെങ്കിലും ആസ്തി രജിസ്റ്ററില്പ്പെടാത്തതാണു തടസ്സമാകുന്നത്.
റവന്യു വകുപ്പ് ഇതുവരെയും റോഡു വിട്ടു നല്‍കിയിട്ടില്ലെന്നു പഞ്ചായത്ത് അംഗം മുസ്തഫ തായന്നൂര്‍ പറഞ്ഞു.
ഇതു സംബന്ധിച്ചു നിരവധി തവണ അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
മണ്ഡലത്തില്‍ നിന്നു വിജയിച്ച എം.എല്‍.എ തന്നെ റവന്യു മന്ത്രി ആയതോടെ റോഡ് പഞ്ചായത്തിനു വിട്ടുനല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണു പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."