കെ മാധവന്റെ നിര്യാണത്തില്‍ അനുശോചിച്ചു
നീലേശ്വരം: സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയന്‍ കമ്യൂണിസ്റ്റുമായ കെ മാധവന്റെ നിര്യാണത്തില്‍ നീലേശ്വരത്തെ പൗരാവലി അനുശോചനം രേഖപ്പെടുത്തി. അനുശോചന യോഗത്തില്‍ നഗരസഭാ ചെയര്മാന് പ്രൊഫ.കെ.പി ജയരാജന് അധ്യക്ഷനായി.
ഉപാധ്യക്ഷ വി ഗൗരി, കൗണ്‍സലര്‍മാരായ എറുവാട്ട് മോഹനന്, പി ഭാര്‍ഗവി, വിവിധ സംഘടനാ നേതാക്കളായ പി.എ നായര്‍, ടി.കെ രവി, എം രാധാകൃഷ്ണന് നായര്‍, വെങ്ങാട്ട് കുഞ്ഞിരാമന്, ഇബ്രാഹിം പറമ്പത്ത്, സുരേഷ് പുതിയേടത്ത്, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, പി.വി ഗോപാലകൃഷ്ണന് മാസ്റ്റര്‍, വി.വി ഗോവിന്ദന്, എം അസിനാര്‍, എ അമ്പൂഞ്ഞി, കെ കണ്ണന് നായര്‍, പി വിജയകുമാര്‍, ഇ.വി ചന്തു, രവീന്ദ്രന് മാണിയാട്ട്, കൊട്ടറ വാസുദേവ്, സി.വി വിജയരാജ് സംസാരിച്ചു.
കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ സമര സേനാനി കെ മാധവന്റെ വേര്‍പാടില്‍ പുതിയ കോട്ട മാന്തോപ്പ് മൈതാനിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അനുശോചിച്ചു. കെ.വി കൃഷ്ണന് അധ്യക്ഷനായി. എ.കെ നാരായണന്, സി.കെ ശ്രീധരന്, കെ.പി സതീഷ് ചന്ദ്രന്, വി കമ്മാരന്, ഗോവിന്ദന് പള്ളിക്കാപ്പില്‍, ബഷീര്‍ വെള്ളിക്കോത്ത്, എ വേലായുധന്, അഡ്വ. സി.വി ദാമോദരന്‍, പി.പി രാജു, അപ്പ, പി അപ്പുക്കുട്ടന്, സി യൂസഫ് ഹാജി, ടി ഹംസ, ജ്യോതി ബസു, ഡി.വി ബാലകൃഷ്ണന്, പി മുരളീധരന്, സി ബാലന്, ബങ്കളം കുഞ്ഞികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."