ചീമേനിയില്‍ സ്ഥലമേറ്റെടുക്കല്‍ പരിഗണനയില്‍
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയുടെ സിവിലിയന്‍ ക്വാര്‍ട്ടേഴ്‌സ് അടക്കമുള്ള മൂന്നാം ഘട്ട തുടര്‍പ്രവൃത്തികള്‍ക്കായി ആവശ്യമുള്ള 500 ഏക്കര്‍ ഭൂമി ചീമേനിയില്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണനയില്‍.ഏഴിമല നാവിക അക്കാദമിക്കു വേണ്ടി രാമന്തളി പഞ്ചായത്തില്‍ നിന്നും വീണ്ടും ഭൂമി ഏറ്റെടുക്കുവാന്‍ നീക്കമുള്ളത് സി കൃഷ്ണന്‍ എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് റവന്യു മന്ത്രി ഇക്കാര്യം അറിയിച്ചത്. നാവിക അക്കാദമിക്കായി കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കിലെ ചീമേനി വില്ലേജില്‍ 400 ഏക്കര്‍ ഭൂമിയും സൗത്ത് തൃക്കരിപ്പൂര്‍ വില്ലേജില്‍ 80 ഏക്കര്‍ ഭൂമിയും അക്കാദമിക്കു വേണ്ടി ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലുണ്ട്.
ഏഴിമല നാവിക അക്കാദമിക്കു വേണ്ടി 2014ലാണ് വീണ്ടും 500 ഏക്കര്‍ ഭൂമി ഏറ്റെടുക്കുവാന്‍ നീക്കം ആരംഭിച്ചത്.ഇതിനായി രാമന്തളി പഞ്ചായത്തില്‍ തന്നെ വീണ്ടും ഭൂമി ഏറ്റെടുക്കുവാനാണ് നേവല്‍ അധികൃതര്‍ പദ്ധതി തയ്യാറാക്കിത്. രാമന്തളിയിലെ ഭൂമി വിവരങ്ങള്‍ തിട്ടപ്പെടുത്തുവാന്‍ ജില്ലാകലക്ടര്‍ മുഖേന സര്‍ക്കാര്‍ വില്ലേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."