മഹാത്മാഗാന്ധി അഹിംസയുടെ പ്രവാചകനാണെന്ന്: ജേക്കബ്ബ് മനത്തോടത്ത്
പാലക്കാട്: അക്രമരാഹിത്യത്തിന്റെ മാര്‍ഗം സ്വീകരിച്ച് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ ഭാരതത്തിലെ ജനസമൂഹത്തെയാകെ അണിനിരത്തി സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ മഹാത്മാഗാന്ധി അഹിംസയുടെ പ്രവാചകനാണെന്ന് ലോകം മുഴുവന്‍ അംഗീകരിച്ചതിന്റെ തെളിവാണ് ഗാന്ധിജയന്തി ദിനം ലോക അഹിംസാദിനമായി ലോകമെമ്പാടും ആചരിക്കുന്നതിന് ഐക്യരാഷ്ട്ര സഭ നേതൃത്വം നല്‍കുന്നതെന്ന് പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ ജേക്കബ്ബ് മനത്തോടത്ത് അഭിപ്രായപ്പെട്ടു.
ഗാന്ധിദര്‍ശന്‍ സമിതിയുടെ നേതൃത്വത്തില്‍ മേഴ്‌സി കോളജില്‍ സംഘടിപ്പിച്ച സാമൂഹ്യമാറ്റം അഹിംസയിലൂടെ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കകയായിരുന്നു അദ്ദേഹം.
പുതുശ്ശേരി ശ്രീനിവാസന്‍ അധ്യക്ഷനായി. വി.സി.കബീര്‍ മുഖ്യപ്രഭാഷണം നടത്തി. സെമിനാറില്‍ ഡോ. ജേക്കബ്ബ് വടക്കഞ്ചേരി വിഷയാവതരണം നടത്തി. മേഴ്‌സി കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ് ആന്‍, എസ്. വിശ്വകുമാരന്‍ നായര്‍, ബൈജു വടക്കുംപുറം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."