സ്കൂളില്‍ വിളവെടുപ്പുത്സവം നടത്തി
എടത്തനാട്ടുകര: എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍.പി സ്കൂളില്‍ ജൈവ പച്ചക്കറി വിളവെടുപ്പുത്സവം നടത്തി. വിദ്യാര്‍ഥികളുടെ വീടുകളില്‍ ചെയ്തു വരുന്ന 'എന്റെ കറി എന്റെ മുറ്റത്ത് ജൈവ പച്ചക്കറി ഉല്‍പ്പാദന പദ്ധതിക്ക് ' പരിശീലനം നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ സ്കൂള്‍ മന്ത്രി സഭയിലെ ക്യഷി വകുപ്പിനു കീഴില്‍ സ്കൂളിന്റെ രണ്ടു വശങ്ങളിലുമായി വിവിധയിനം പച്ചക്കറികളാണ് നട്ടു വളര്‍ത്തിയത്. നടീല്‍ മുതല്‍ എല്ലാം നിയന്ത്രിച്ചത് വിദ്യാര്‍ഥികളാണ്.
മൂന്നു സെന്റ് സ്ഥലത്താണ് കുട്ടിക്കര്‍ഷകര്‍ പച്ചക്കറിക്യഷി നടത്തിയത്. പച്ചക്കറികള്‍ മുഴുവന്‍ സ്കൂളില്‍ കറികളിലും അച്ചാറിലും ചേര്‍ക്കുന്നു.
പി.ടി എ പ്രസിഡന്റ് പൂതാനി നസീര്‍ ബാബു വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു. എ.സതീ ദേവി അധ്യക്ഷയായി. സി.മുസ്തഫ, പി. അബ്ദുസ്സലാം പ്രസംഗിച്ചു. അധ്യാപകരായ, ടി.എം. ഓമനാമ്മ, സി.കെ. ഹസീനാമുംതാസ്, എ. സീനത്ത്, കെ. രമാ ദേവി, പി. ജിഷ, സി.എം. അയിഷാ ബീവി, ഇ. പ്രിയങ്ക, കെ. ഷീബ, പി. പ്രിയ, കെ. ദേവകി, പി. കുഞ്ഞിലക്ഷ്മി, കെ. നിദ, കെ. ജ്യോതിക, അദീബ് പൂതാനി, കെ. മുഹമ്മദ് അമന്, വി. അര്ജ്ജുന്, സി.പി. അബുല്‍ അര്‍ഷദ്, പി.ടി. മുഹമ്മദ് യാസീന്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."