റഹ്മത്തുല്ല ഖാസിമിയുടെ പ്രതിമാസ ഖുര്‍ആന്‍ പ്രഭാഷണം ഒക്ടോബര്‍ 14 ന് തുടക്കം കുറിക്കും
കല്ലടിക്കോട്: റഹ്മത്തുല്ല ഖാസിമി മൂത്തേടത്തിന്റെ പ്രതിമാസ ഖുര്‍ആന്‍ പ്രഭാഷണത്തിന് കോങ്ങാട് മണ്ഡലത്തിലും തുടക്കം കുറിക്കുന്നു. എസ്.വൈ.എസ് കോങ്ങാട് മണ്ഡലം, എസ്.കെ.എസ്.എസ്.എഫ് മേഖല കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിക്ക് ഒക്ടോബര്‍ 14 ന് തുടക്കമാകും. മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലായാണ് മാസംതോറും പ്രഭാഷണങ്ങള്‍ നടക്കുക.
പരിശുദ്ധ ഖുര്‍ആനിനെ വികലമാക്കി ചിത്രീകരിച്ചു കൊണ്ട് ഇസ്ലാമിനെ സമൂഹ മദ്ധ്യത്തില്‍ വില കുറച്ചു കാണിക്കാനും തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരില്‍ മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിക്കാനും പല കോണുകളിലും നിന്നും ശ്രമം നടന്നുകൊണ്ടിരിക്കുമ്പോള്‍, ഖുര്‍ആനിന്റെ ആഴത്തിലുള്ള അര്‍ത്ഥങ്ങളിലൂടെ ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ അവസരം ഒരുക്കുക എന്നതാണ് പ്രഭാഷണ പരമ്പര കൊണ്ട് ഉദ്ദേശിക്കുന്നത്.
ഒക്ടോബര്‍ അഞ്ചിനകം സമസ്തയുടെ വിവിധ പോഷക ഘടകങ്ങളുടെ പഞ്ചായത്ത്, റെയ്ഞ്ച്, ക്ലസ്റ്റര്‍ കണ്‍വന്‍ഷനുകള്‍ നടക്കും. സംഘാടക സമിതി രൂപീകരണത്തിന് വേണ്ടി ചേര്‍ന്ന സംയുക്ത യോഗത്തില്‍ എസ്.വൈ.എസ് മണ്ഡലം പ്രസിഡന്റ് വി. മുഹമ്മദ് ഫൈസി അധ്യക്ഷനായി. റഹീം ഫൈസി എടായ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സംസം ബഷീര്‍, അന്‍വര്‍ സാദിഖ് ഫൈസി, സി.കെ മുഹമ്മദ് കുട്ടി ഫൈസി, സി.എച്ച് അബ്ദുല്‍ ലത്വീഫ് ഫൈസി പ്രസംഗിച്ചു. എന്‍.എ സലീം ഫൈസി സ്വാഗതവും എ.എം അശ്കറലി നന്ദിയും പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികള്‍: ടി.എച്ച് സുലൈമാന്‍ ദാരിമി (ചെയ),റഹീം ഫൈസി, അബ്ദുല്‍ ഹകീം ഫൈസി, അന്‍വര്‍ സാദിഖ് ഫൈസി (വൈ.ചെയ), ടി.കെ സുബൈര്‍ മുസ്‌ലിയാര്‍ (ജ.കണ്‍, എ.എം അശ്കറലി, സൈനുദ്ദീന്‍ മാസ്റ്റര്‍, ഹമീദ് ദാരിമി (കണ്‍), ഹമീദ് ഹാജി എടായ്കല്‍ (ട്രഷ) എന്‍.എ സലീം ഫൈസി (കോഓഡിനേറ്റര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."