റീസര്‍വ്വേക്ക് പരിഹാരം കാണാന്‍ സാധിക്കാതെ വില്ലേജുകള്‍
ശ്രീകൃഷ്ണപുരം: കരിമ്പുഴ, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം എന്നീ പഞ്ചായത്തുകളിലെ റീസര്‍വ്വേ അപാകതകള്‍ക്ക് വര്‍ഷങ്ങള്‍ പിന്നിട്ടും പരിഹാരമായില്ല. ഒറ്റപ്പാലം താലൂക്കില്‍ 15000 ലധികം അപേക്ഷകളാണ് പരിഹരിക്കപ്പടാതെ ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടക്കുന്നത്. ഇതില്‍ 3000 ലധികം കരിമ്പുഴ പഞ്ചായത്തില്‍ നിന്നാണ്.
ഒറ്റപ്പാലം താലൂക്കില്‍ 14 സര്‍വ്വെയര്‍മാരും രണ്ട് ഹെഡ് സര്‍വ്വെയര്‍മാരും രണ്ട് ഹെഡ് ഡ്രഫ്ട്‌സ് മാരും ഒരു ഹെഡ് സര്‍വ്വെയറുമാണ് നിലവിലെ സര്‍ക്കാര്‍ നിയമം അനുസരിച്ച് വേണ്ടത്. എന്നാല്‍ നിലവില്‍ ആറ് സര്‍വ്വെയര്‍, രണ്ട് ഡ്രാഫ്ട്‌സ്മാന്‍, ഒരു ഹെഡ് സര്‍വ്വെയര്‍ മാത്രമാണ് ഉള്ളത്. ഉദ്യോഗസ്ഥന്‍മാരുടെ അഭാവം കാരണം അപേക്ഷകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാന്‍ സാധിക്കാതെ വരുന്നു.
കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് റീസര്‍വ്വെ അപാകതകള്‍ പരിഹരിക്കാതെ നീണ്ടു പോകുന്നത് കാരണം ദുരിതത്തിലാണ്. വേണ്ടത്ര സര്‍വ്വെ ഉദ്യോഗസ്ഥരെ താലൂക്കിലും വില്ലേജിലും നിയമിച്ച് കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തിപ്പെട്ടിരിക്കുകയാണ്.
റീസര്‍വ്വെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ നടത്തിയ ഉപരോധ സമരം മണ്ഡലം സെക്രട്ടറി വി.പി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഉപരോധ സമരം റവന്യൂ ജില്ല അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചു. ഇത് പ്രകാരം പട്ടയം ലഭിച്ച ലക്ഷം വീട് കോളനി നിവാസികള്‍ക്ക് നികുതി അടക്കാന്‍ സൗകര്യമുണ്ടാക്കും മിച്ചഭൂമി സംബംന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കരിമ്പുഴ ഒന്ന് വില്ലേജില്‍ കൂടുതല്‍ സര്‍വ്വെയര്‍മാര്‍ നിയമിച്ച് പ്രശ്‌നം പരിഹരിക്കും.
തോട്ടര, കാവുണ്ട ഭാഗങ്ങളില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമി ഇല്ലാത്തവര്‍ക്ക് അളന്ന് തിട്ടപ്പെടുത്തിയ സ്‌കെച്ച് പ്രകാരം മൂന്ന് മാസത്തിനകം പതിച്ച് നല്‍കാമെന്നും അധികൃതര്‍ ഉറപ്പ് നല്‍കി. വില്ലേജ് ഓഫിസറെ ഉത്തരവാദപ്പെടുത്തി ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് ലഭിച്ച എല്ലാവര്‍ക്കും നികുതി അടക്കാന്‍ ഏര്‍പ്പെടുത്താമെന്നും ധാരണയായി.
സ്ഥലത്തെത്തിയ ഡപ്യൂട്ടി തഹസില്‍ദാര്‍ ഉണ്ണിക്കൃഷ്ണന്‍, റീസര്‍വ്വെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ എ.ഡി.എമ്മിന്റെ നിര്‍ദേശപ്രകാരം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഉപരോധം പിന്‍വലിച്ചത്. യു അച്ച്യുതന്‍, പി പ്രഭാകരന്‍, കെ.ടി രാമചന്ദ്രന്‍, കൃഷ്ണകുമാര്‍ കൊങ്ങശ്ശേരി ഉപരോധത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."