എസ്.വൈ.എസ് ഭീകരവിരുദ്ധ കാംപയിന്‍; മണ്ഡലം സെമിനാര്‍ വിജയിപ്പിക്കും
കുന്ദമംഗലം: ഐ.എസ്, സലഫിസം, ഫാഷിസം എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന ത്രൈമാസ കാംപയിന്റെ ഭാഗമായി കുന്ദമംഗലം മണ്ഡലത്തില്‍ എസ്.വൈ.എസ് പഞ്ചായത്ത് പ്രവര്‍ത്തക സംഗമങ്ങള്‍ നടത്തി. മാവൂര്‍ ടൗണ്‍ ജുമാമസ്ജിദില്‍ നടന്ന പ്രവര്‍ത്തകസംഗമം എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി കെ.എം.എ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ചിറ്റടി അഹമ്മദ് കുട്ടിഹാജി അധ്യക്ഷനായി. ഒക്ടോബര്‍ ഒമ്പതിന് വൈകിട്ട് 3.30ന് പുവ്വാട്ടുപറമ്പില്‍ നടക്കുന്ന മണ്ഡലം എസ്.വൈ.എസ് സെമിനാര്‍ വിജയിപ്പിക്കുന്നതിന് പഞ്ചായത്തിലെ മുഴുവന്‍ ശാഖകളിലും പ്രത്യേക പ്രവര്‍ത്തക സംഗമങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. പഞ്ചായത്ത് സെക്രട്ടറി ജഅ്ഫര്‍മാവൂര്‍, ചിറ്റടി അബ്ദുഹാജി, എം.ടി സലീം മാസ്റ്റര്‍, പി.ടി മുനീര്‍, പാറയില്‍ ഹുസ്സന്‍, റഊഫ് മുസ്‌ലിയാര്‍ പാറമ്മല്‍, അലവിക്കുട്ടിമാവൂര്‍, ജഅ്ഫര്‍ തെങ്ങിലക്കടവ്, കെ അഹമ്മദ്കുട്ടി സംസാരിച്ചു.
കള്ളന്‍തോട് മദ്‌റസയില്‍ നടന്ന ചാത്തമംഗലം പഞ്ചായത്ത് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗം സി.എ ഷുക്കൂര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അസീസ് മുസ്‌ലിയാര്‍ മലയമ്മ അധ്യക്ഷനായി. കെ.എം.എ റഹ്മാന്‍, അസീസ് സഖാഫി കളന്‍തോട്, മുഹമ്മദ് കാമില്‍ സഖാഫി മലയമ്മ, മുഹമ്മദ് മാസ്റ്റര്‍ മുണ്ടോട്ട്, അസീസ് പുള്ളാവൂര്‍, ഇസ്മായില്‍ മൗലവി മാനൊടുകയില്‍ പ്രസംഗിച്ചു.
പെരുമണ്ണയില്‍ നടന്ന പഞ്ചായത്ത് കൗണ്‍സില്‍ കെ.എം.എ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എസ്.വൈ.എസ് പ്രസിഡന്റ് വി.പി കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷനായി. കെ.എ റഷീദ് ഫൈസി വെള്ളായിക്കോട്, പി.എം.കെ തങ്ങള്‍, പി.കെ.എം പെരുമണ്ണ, ഫൈസല്‍ ഹസനി, എം.പി അബ്ദുല്‍ മജീദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."