ഉമര്‍ ഫൈസിക്ക് ഇന്ന് ജന്മ നാട്ടില്‍ സ്വീകരണം
മുക്കം: എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും സമസ്ത കേന്ദ്ര മുശാവറ അംഗമായും തെരഞ്ഞെടുക്കപ്പെട്ട മുക്കം ഉമര്‍ ഫൈസിക്ക് ജന്മ നാടായ വല്ലത്തായ് പാറയില്‍ ഇന്ന് വൈകുന്നേരം ഏഴു മണിക്ക് സ്വീകരണം നല്‍കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും.
സമസ്ത കേന്ദ്ര മുശാവറ അംഗം, എസ്.എം.എഫ് സംസ്ഥാന ജന.സെക്രട്ടറി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി, സമസ്ത കോഴിക്കോട് ജില്ലാ ജന.സെക്രട്ടറി, മുക്കം കാരമൂല ദാറുസ്വലാഹ് ഇസ്‌ലാമിക് അക്കാദമി പ്രസിഡന്റ്, പ്രിന്‍സിപ്പല്‍, കോഴിക്കോട് തര്‍ബ്ബിയ്യത്ത് സെക്രട്ടറി, പ്രിന്‍സിപ്പല്‍, അല്‍ബിര്‍റ് ഇസ്ലാമിക് പ്രീ സ്‌കൂള്‍ ജന.കണ്‍വീനര്‍, കുറ്റിക്കാട്ടൂര്‍ യമാനിയ്യ വൈസ് പ്രസിഡണ്ട്, മുക്കം ഓര്‍ഫനേജ് കമ്മിറ്റി അംഗം, ചെമ്മാട് ദാറുല്‍ ഹുദ സെനറ്റ് മെമ്പര്‍, സുപ്രഭാതം ഡയറക്ടര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍ എന്നീ നിരവധി സ്ഥാനങ്ങള്‍ വഹിച്ചുവരുന്നു.
ഉമര്‍ ഫൈസി രചിച്ച അല്‍ മുഖ്തസറു ഫില്‍ ഫിഖ്ഹി ശാഫിഹിയ്യ് എന്ന ഗ്രന്ഥം നിരവധി അറബിക്കോളേജുകളും ദര്‍സുകളും പാഠ്യ വിഷയമായി അവലംബിച്ചു വരുന്നുണ്ട്.
1972ല്‍ പട്ടിക്കാട് ജാമിഅ: നൂരിയ്യയില്‍ നിന്നും ഫൈസി ബിരുദം നേടിയ ശേഷം പി.എസ്.സി ലഭിച്ചതിനെതുടര്‍ന്ന് എട്ട് വര്‍ഷത്തോളം വിവിധ ഗവ. സ്‌കൂളുകളില്‍ അറബി അധ്യാപകനായി സേവനം ചെയ്തു. പിന്നീട് ശംസുല്‍ ഉലമയുടെ നിര്‍ദേശാനുസരണം ശംസുല്‍ ഉലമ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ച നന്തി ദാറുസ്സലാമിലേക്ക് ക്ഷണിക്കുകയായിരുന്നു. കൂടാതെ വിവിധ സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."