HOME
DETAILS

കിളിമാനൂര്‍ റിട്ട.ഡെപ്യൂട്ടി തഹസീല്‍ദാരുടെ കൊലപാതകം: പ്രതി കുറ്റക്കാരന്‍, ശിക്ഷ ഇന്ന്

  
backup
September 29 2016 | 02:09 AM

%e0%b4%95%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%a1%e0%b5%86%e0%b4%aa%e0%b5%8d%e0%b4%af%e0%b5%82


കിളിമാനൂര്‍ :പട്ടാപകല്‍  വീട്ടില്‍ അതിക്രമിച്ചു കയറി റിട്ട.ഡെപ്യൂട്ടി തഹസീല്‍ദാരെ തലക്കടിച്ച് കൊലപ്പെടുത്തകയും അവരുടെ ഭര്‍ത്താവിനെ ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും പണവും സ്വര്‍ണവും കവര്‍ച്ച ചെയ്യുകയും ചെയ്ത കേസില്‍  പ്രതി കിളിമാനൂര്‍ പുല്ലയില്‍ കടമുക്ക് ദിലീപ് ഭവനില്‍ ദിലീപ്(43) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി .ശിക്ഷ ഇന്ന് വിധിക്കും.
2014 ഒക്ടോബര്‍ ഒമ്പതിനാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കിളിമാനൂര്‍ പുല്ലയില്‍ പേഴുവിള എം എസ് പാലസില്‍ റിട്ട.ഡെപ്യൂട്ടി തഹസീല്‍ദാര്‍ ശൈലജ (57)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് മോഹന്‍ കുമാറിന് ഗുരുതരമായി പരുക്കേറ്റു. പട്ടാപകല്‍ നടന്ന  കൊലപാതകവും കവര്‍ച്ചയും നാടിനെ അക്ഷരാര്‍ഥത്തില്‍ നടുക്കിയിരുന്നു.
മോഹന്‍ കുമാര്‍ വീടിനോടു ചേര്‍ന്ന് എം .എസ് ഫൈനാന്‍സിയേഴ്‌സ് എന്ന പണമിടപാട് സ്ഥാപനം നടത്തിയിരുന്നു. കൊല്ലപ്പെട്ട ശൈലജയും മോഹന്‍ കുമാറും മാത്രമായിരുന്നു വീട്ടില്‍. ഇവര്‍ക്ക് മക്കളില്ല. സംഭവ ദിവസം രാവിലെ 11 മണിയോടെ വിവാഹം ക്ഷണിക്കാന്‍ വന്ന രണ്ടുപേരാണ് ദമ്പതികള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വിവരം പൊലിസിലും  നാട്ടിലും അറിയിക്കുകയായിരുന്നു .ശൈലജ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു .ഗുരുതരമായി പരുക്കേറ്റ മോഹന്‍കുമാറിന് മാസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു.
ഏറെ അഭ്യൂഹങ്ങള്‍ക്കിടയാക്കിയ സംഭവത്തില്‍ പഴുതടച്ച അന്വേഷണമാണ് പൊലിസ് നടത്തിയത്. സംഭവം നടന്ന്  ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പൊലിസ് പിടികൂടി .ഇയാളില്‍ നിന്നും മുഴുവന്‍ സ്വാര്‍ണാഭരങ്ങളും കണ്ടെടുക്കുകയും ചെയ്തു. ആറ്റിങ്ങല്‍ ഡി വൈ എസ് പി ആയിരുന്ന പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത് . അഡ്വ ഹാഷിന്‍ ബാബുവായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago