തൊഴിലുറപ്പ് പദ്ധതി: ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു
കൊല്ലം: സമൂഹത്തിലെ അവശതയനുഭവിക്കുന്നവര്‍ക്ക് പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ തൊഴിലുറപ്പ് പദ്ധതികള്‍ വിഭാവനം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ. 2017 18 സാമ്പത്തിക വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ആശ്രാമം ഗസ്റ്റ്ഹൗസില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലേബര്‍ ബജറ്റ് തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്രിതല പഞ്ചായത്തുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സമയബന്ധിതമായി നടപ്പിലാക്കണം. ലേബര്‍ ബഡ്ജറ്റ് വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട എട്ട് ഘട്ടങ്ങളിലായുള്ള പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 20 നകം പൂര്‍ത്തീകരിക്കണം.
അയല്‍ക്കൂട്ട ചര്‍ച്ച, വാര്‍ഡുതല ക്രോഡീകരണം, ഫെസിലിറ്റേറ്റര്‍മാരുടെ പരിശീലനം, തൊഴിലാളികളുടെ പ്രത്യേക ഗ്രാമസഭ, പൊതുസഭ, ഗ്രാമപഞ്ചായത്തുകളിലെ ലേബര്‍ ബജറ്റ് രൂപീകരണം, ബ്ലോക്ക് പഞ്ചായത്തുകളുടെ കര്‍മ പദ്ധതി രൂപീകരണം, സൂക്ഷ്മ പരിശോധന എന്നീഘട്ടങ്ങള്‍ കൃത്യതയോടെ പൂര്‍ത്തിയാക്കണമെന്നും കെ ജഗദമ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."