എ.ഐ.വൈ.എഫ് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍
കൊല്ലം: എ.ഐ.വൈ.എഫ് കിളികൊല്ലൂര്‍ മണ്ഡലം സെക്രട്ടറിയായിരുന്ന വിനീഷിനെ(24) വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ രണ്ടു പ്രതികള്‍ കൂടി അറസ്റ്റിലായി.
കൊട്ടിയം മൈലക്കാട് കാവില്‍ വീട്ടില്‍ അല്അമീന്(32), മൈലക്കാട് നാഫി മന്‍സിലില്‍ നൗഷാദ്(44) എന്നിവരാണു അറസ്റ്റിലായത്. ഇതോടെ ഈ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. പതിനാലുപേര്‍ നേരത്തേ പിടിയിലായിരുന്നു.
2013 ഡിസംബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം. കല്ലുംതാഴം ജങ്ഷനില്‍ വെച്ച് മാരകായുധങ്ങളുമായെത്തിയ സംഘം വിനീഷിനെ വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നു. ഇതില്‍ 14 പേരെ പൊലിസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. വിദേശത്തേയ്ക്കു കടന്ന നൗഷാദും അല്‍അമീനും നാട്ടിലെത്തിയതായി കൊല്ലം സിറ്റി പൊലിസ് കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരവിപുരം സി.ഐ ബി. പങ്കജാക്ഷന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണു ഇരുവരും പിടിയിലായത്.പ്രതികള്‍ക്കു ഒളിച്ചു താമസിക്കാനും രക്ഷപ്പെടാനും സഹായിച്ചുവെന്നതാണ് ഇവര്‍ക്കെതിരേയുള്ള കേസ്.
കോടതിയില്‍ ഹാജരാക്കിയ രണ്ടുപേരെയും 14 ദിവസത്തേക്കു റിമാന്റു ചെയ്തു. ഇതോടെകേസിലെ മുഴുവന്‍ പ്രതികളും പിടിക്കപ്പെട്ടുവെന്നു കിളികൊല്ലൂര്‍ പൊലിസ് പറഞ്ഞു. കിളികൊല്ലൂര്‍ എസ്.ഐ ആര്.കുമാര്‍, എ.എസ്.ഐ ലഗേഷ്, ഷാഡോ പൊലിസ് ടീം എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."