HOME
DETAILS

കേരളാ ട്രാവല്‍മാര്‍ട്ട്; കുതിച്ചു ചാട്ടത്തിനൊരുങ്ങി ഉത്തരവാദിത്ത ടൂറിസം

  
backup
September 29 2016 | 02:09 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%be-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d


കൊച്ചി: കേരള ട്രാവല്‍മാര്‍ട്ടിന്റെ പ്രമേയമായതു വഴി രണ്ടാം വട്ടവും കുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണു സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം. ഈ മേഖലയുടെ  അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞാണു മുസിരിസ് പൈതൃക പദ്ധതിയോടൊപ്പം ഉത്തരവാദിത്ത ടൂറിസവും പ്രമേയമാക്കാന്‍ കേരള ട്രാവല്‍മാര്‍ട്ട് തീരുമാനിച്ചത്.
ഉത്തരവാദിത്ത ടൂറിസമെന്ന ആശയത്തെ പ്രാവര്‍ത്തികമാക്കിയതില്‍ മുഴുവന്‍ ക്രെഡിറ്റും കേരള ട്രാവല്‍മാര്‍ട്ടിനാണെന്ന് റെസ്‌പോണ്‍സിബിള്‍ ടൂറിസം സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ രൂപേഷ്‌കുമാര്‍ പറഞ്ഞു. അതുവരെ കേവലം നൂറില്‍ താഴെ ഗ്രാമീണ പാക്കേജുണ്ടായിരുന്നത് ഇക്കുറി 2000 ആയി വര്‍ധിച്ചത് നിസാര കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.ടി.എമ്മിന്റെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ട്രാവല്‍മാര്‍ട്ട് നടക്കുന്ന സാഗര കണ്‍വന്‍ഷന്‍ സെന്ററിലേക്കു കടക്കുമ്പോള്‍ തന്നെ  സ്വാഗതം ചെയ്യുന്നതു കെ.ടി.എമ്മിന്റെ പ്രധാന പ്രമേയങ്ങളുടെ നേര്‍ക്കാഴ്ചകളാണ്. കൂറ്റന്‍ പത്തേമാരി, മണ്‍പാത്ര നിര്‍മാണം, വട്ടി, പനമ്പ് നെയ്ത്ത്, കയറുപിരിതുടങ്ങി വയനാടന്‍ അമ്പുവില്ലുമെല്ലാം പ്രതിനിധികളെ ഏറെആകര്‍ഷിച്ചു.
കുലത്തൊഴില്‍ അന്യം നിന്നു പോകുന്നതോടൊപ്പം ജീവിത മാര്‍ഗം കൂടിമുട്ടിയപ്പോഴാണു വയനാട് അമ്പലവയല്‍ കൊച്ചംകോട ്‌ഗോവിന്ദന് ഉത്തരവാദിത്ത ടൂറിസത്തിലൂടെ ഭാവി തളിര്‍ത്തത്.
അമ്പുംവില്ലും ഉണ്ടാക്കുന്നതിലെ വിദഗ്ധനാണു ഗോവിന്ദന്‍. പാരമ്പര്യമായികിട്ടിയ ഈ കഴിവ് അദ്ദേഹം ടൂറിസത്തിന്റെ സഹായത്തോടെ ലോകത്തെ അറിയിച്ചു. ഇന്നു വിദേശ രാജ്യങ്ങളില്‍ പോലുംഗോവിന്ദന്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രതീകമാണ്. കേരളത്തിലെ ടൂറിസം വ്യവസായത്തില്‍ നിന്നു തങ്ങള്‍ക്കു ലഭിച്ച സഹായം വളരെ വലുതായിരുന്നുവെന്നു ഗോവിന്ദന്‍ പറയുന്നു.
ഇടനിലക്കാരില്ലാതെ കച്ചവടം നടക്കില്ലെന്ന അവസ്ഥയ്ക്കു മാറ്റമുണ്ടായത് ഉത്തരവാദിത്ത ടൂറിസത്തോടെയാണെന്നു കുമരകം കവണാറ്റിന്‍ കര സ്വദേശി സതി മുരളി പറയുന്നു. പനമ്പ് നെയ്ത്തും ഓല മെടയലുമാണ് ഇവരുടെ പാരമ്പര്യ തൊഴില്‍. വിദേശികളാണു കൂടുതലും ഇവരുടെ അതിഥികള്‍. നല്ല വില കിട്ടുമെന്നു മാത്രമല്ല, ഇവരുടെ അറിവ് പഠിച്ചെടുക്കാനും സഞ്ചാരികള്‍ ശ്രമിക്കാറുണ്ടെന്നു സതി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago