ദേവദത്ത് ജി. പുറക്കാട് സ്മാരക പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും
ആലപ്പുഴ: ദേവദത്ത് ജി. പുറക്കാട് സ്മാരക മാനവസേവാ പുരസ്‌കാരം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് സമ്മാനിക്കും. ഒക്ടോബര്‍ ഏഴിനു ഉച്ചയ്ക്ക് 2.30ന് അമ്പലപ്പുഴ ഗവണ്‍മെന്റ് കോളജ് സെമിനാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജസ്റ്റിസ് കെ. സുകുമാരനാണ് പുരസ്‌കാരം സമ്മാനിക്കുക.
പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാഘടകവും നാട്ടുവെളിച്ചം ചാരിറ്റീസ് ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് സെന്റര്‍ പട്ടണക്കാടും പി.കെ. മെമ്മോറിയല്‍ ലൈബ്രറിയും സംയുക്തമായി ഒരുക്കുന്ന പരിപാടിയില്‍ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് ചുനക്കര ജനാര്‍ദനന്‍ നായര്‍ അധ്യക്ഷത വഹിക്കും. അനുസ്മരണ സമ്മേളനവും ജസ്റ്റിസ് ഉദ്ഘാടനം ചെയ്യും.
വിപ്ലവ ഗായിക പി.കെ. മേദിനിയുടെ ഗാനാര്‍ച്ചനയോടെയാണ് പരിപാടി ആരംഭിക്കുക. പുരസ്‌കാര നിര്‍ണയസമിതി ചെയര്‍മാന്‍ ബി. പത്മകുമാര്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തും. കല്ലേലി രാഘവന്‍പിള്ള പ്രശസ്തിപത്ര സമര്‍പ്പണവും പൊന്നാടയണിയിക്കലും നടത്തും. ദേവദത്ത് ജി. പുറക്കാട് അനുസ്മരണ പ്രഭാഷണം പ്രഫ. നെടുമുടി ഹരികുമാര്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാല്‍, പി.എന്‍. പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്ര വൈസ്‌ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍, അമ്പലപ്പുഴ ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. മുരുകന്‍, സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, അമ്പലപ്പുഴ എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ്, നാട്ടുവെളിച്ചം ചാരിറ്റീസ് പ്രസിഡന്റ് അഡ്വ. കെ.സി. രമേശന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. നാട്ടുവെളിച്ചം പ്രതാപന്‍ സ്വാഗതവും എ. നാസര്‍ നന്ദിയും പറയും.
കാപ്പ അഡൈ്വസറി ബോര്‍ഡ് അംഗം അഡ്വ. എ. നിസാമുദ്ദീന്‍, കെ. ബാലചന്ദ്രന്‍, ജില്ലാപഞ്ചായത്തംഗം കെ.ആര്‍. കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ബൈജു, ഗ്രാമപഞ്ചായത്ത് അംഗം സുഷമ രാജീവ്, ജി. ഗംഗാദത്തന്‍, വര്‍ഗീസ് കണ്ണമ്പള്ളി, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, എ. നാജ, കെ. മുകുന്ദന്‍, ആര്‍.വി. ഇടവന, കമാല്‍ എം. മാക്കിയില്‍ തുടങ്ങിയവര്‍ സന്നിഹിതരാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."