HOME
DETAILS
MAL
ഇന്റര്‍നെറ്റ്
backup
April 27 2016 | 08:04 AM
ഇര്‍ഷാദ് അലി കുന്ദമംഗലം
അനുദിനം വ്യക്തി ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത രീതിയില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം വര്‍ധിച്ചിരിക്കുന്നു. 2015 മെയിലെ കണക്കനുസരിച്ച് ലോകത്ത് 300 കോടിയിലധികം പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. ശീതയുദ്ധത്തിനു ശേഷം സൈനിക രംഗത്തെ ആവശ്യങ്ങള്‍ക്കായി അമേരിക്ക നിര്‍മിച്ച അര്‍പാനെറ്റില്‍ (ARPANET) നിന്നാണ് ഇന്നു കാണുന്ന ഇന്റര്‍നെറ്റിന്റെ ആദ്യ രൂപമുണ്ടാായത്. 1980 കളിലാണ് ആധുനിക ഇന്റര്‍നെറ്റിന്റെ ഉദയം. ഇതിനു പിന്നില്‍ ടിം ബെര്‍ണേഴ്‌സ് ലീ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനും അമേരിക്കക്കാരനായ വിന്റണ്‍ സെര്‍ഫും ആണ്. വേള്‍ഡ് വൈഡ് വെബ് (WWW) ഒരു പൊതുവായ സംവിധാനത്തിനു കീഴില്‍ കൊണ്ടുവന്നത് ടിം ബര്‍ണേഴ്‌സ് ലീയാണ്. നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം 1991 ലാണ് ഇതു വിജയം കണ്ടത്.
ഇന്റര്‍നെറ്റ് സുരക്ഷ
എല്ലാ വര്‍ഷവും ഫെബ്രുവരിയിലാണ് യൂറോപ്യന്‍ നെറ്റ് വര്‍ക്ക് ഓഫ് അവയര്‍നസ് സെന്ററിന്റെ(INSAFE) നേതൃത്വത്തില്‍ ഇന്റര്‍നെറ്റ് സുരക്ഷാദിനം ആചരിക്കുന്നത്. ഈ വര്‍ഷത്തെ (2016) ഇന്റര്‍നെറ്റ് സുരക്ഷാദിനം ഫെബ്രുവരി ഒന്‍പതിനാണ്. 1997 ജനുവരി 30ന് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി ഇ-കൊമേഴ്‌സിനായി അംഗീകരിച്ച യുണൈറ്റഡ് നേഷന്‍സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ലോ എന്ന പ്രത്യേക നിയമത്തിന്റെ മാതൃകയില്‍ ഇന്ത്യയുടെ ഐ.ടി ആക്ട് 2000 ഒക്ടോബര്‍ 17 ന് നിലവില്‍ വന്നു. 2000 ജൂണ്‍ ഒന്‍പതിനായിരുന്നു പാര്‍ലമെന്റ് പാസാക്കിയത്. മെയ് 9 ന് രാഷ്ട്രപതി അംഗീകാരവും ലഭിച്ചു. സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തി 2008 ല്‍ ഐ.ടി ആക്ടില്‍ ഭേദഗതി വരുത്തി. ഈ ഭേദഗതികള്‍ 2009 ഒക്ടോബര്‍ 27നു നിലവില്‍ വന്നു. ഡിജിറ്റല്‍ സിഗ്നേച്ചറിനു പകരം ഇലക്ട്രോണിക് സിഗ്നേച്ചര്‍ എന്നാക്കിയതും സൈബര്‍ ടെററിസം നേരിടുന്നതുള്‍പ്പടെയുള്ള ഒട്ടേറെ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തതും 2008 ലെ ഭേദഗതിയിലൂടെയാണ്.വെബ് 2.0
ഒരു കാലത്ത് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ വെറും വായനക്കാര്‍ മാത്രമായിരുന്നു. അഭിപ്രായം രേഖപ്പെടുത്തുവാനോ പുതിയതു കൂട്ടിച്ചേര്‍ക്കുവാനോ കഴിയാത്ത ആദ്യകാലത്തെ വെബ് 1.0 എന്നാണ് അറിയപ്പെടുന്നത്. ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ വളര്‍ന്നതോടെ വെബ്‌സൈറ്റ് ഉള്ളടക്കങ്ങളില്‍ ഉപഭോക്താക്കള്‍ക്കു നേരിട്ട് ഇടപെടാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും പരസ്പരം ആശയവിനിമയം ചെയ്യാനും സ്വന്തമായി കുറിപ്പുകള്‍ എഴുതുവാനും വീഡിയോയും ചിത്രങ്ങളുമൊക്കെ പ്രദര്‍ശിപ്പിക്കാനും കഴിഞ്ഞു. ഈ രണ്ടാംഘട്ടത്തെയാണ് വെബ് 2.0 എന്ന് അറിയപ്പെടുന്നത്. 1999 മുതല്‍ പ്രചരിച്ചുവരുന്ന വെബ് 2.0 എന്ന പ്രയോഗം 2004 ല്‍ ഓപ്പണ്‍ സോഴ്‌സ് പ്രസ്ഥാനത്തിന്റെ പ്രചാരകനായ ടിം ഓ റെയ്‌ലിയുടെ ഓ റെയ്‌ലി മീഡിയ 2004ല്‍ സംഘടിപ്പിച്ച വെബ് 2.0 കോണ്‍ഫറന്‍സോടെയാണ് പ്രചാരണത്തിലായത്. ഇന്നു കാണുന്ന ബ്ലോഗ്, ഫേസ്ബുക്ക്, വിക്കിപീഡിയ തുടങ്ങിയ വെബ് 2.0 ഉല്‍പന്നങ്ങള്‍ക്ക് ഉദാഹരണമാണ്.ഡൊമെയ്‌നുകള്‍
ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട ഓരോ ഉപകരണത്തിനും സേവനത്തിനും സ്വന്തമായ ഒരു ഐ.പി വിലാസം ഉണ്ട്. ഇത് അറിയപ്പെടുന്നത് ഡൊമെയ്ന്‍ നെയിം സിസ്റ്റം(DNS)എന്നാണ്. ഇതിലെ ഏറ്റവും ഉയര്‍ന്നതാണ് ടോപ്പ് ലെവല്‍ ഡൊമെയ്ന്‍ (TLD). ഇവയെല്ലാം വെബ്‌സൈറ്റിന്റെയും അതിന്റെ സ്വഭാവത്തെയും രാജ്യത്തെയും സൂചിപ്പിക്കുന്നു(.com, .in, .net, .org). ഇതിന്റെ ഏകോപനങ്ങളെ നടത്തിവരുന്നത് ICANN (Internet Corperation for Assigned Names and Numbers). അതിന്റെ കീഴ്ഘടകമായ IANA (Internet Assigned Numbers Authority) ആണ്. 2015 ലെ കണക്കുപ്രകാരം 810 ടി.എല്‍.ഡി കള്‍ നിലവിലുണ്ട്.ഓപ്പണ്‍ ടി.എല്‍.ഡി
ആര്‍ക്കും ഇത്തരം നെയിമുകള്‍ രജിസ്റ്റര്‍ ചെയ്യാം .com, .net, .org എന്നിവ ഇക്കൂട്ടത്തില്‍പ്പെട്ടതാണ്.ലിമിറ്റഡ് ടി.എല്‍.ഡി
ചിലര്‍ക്കുമാത്രമേ ഇതു രജിസ്റ്റര്‍ ചെയ്യാനാവുകയുള്ളു. .gov വെബ്‌സൈറ്റുകള്‍ യു.എസ് സര്‍ക്കാരിനും .gov.in വെബ്‌സൈറ്റുകള്‍ ഇന്ത്യന്‍ സര്‍ക്കാരിനും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ടി.എല്‍.ഡി
ഇന്റര്‍നെറ്റിലെ ആദ്യത്തെ ടി.എല്‍.ഡി ആണിത്. arpa ആണ് ഈ പേരില്‍ അറിയപ്പെടുന്നത്. ഇന്റര്‍നെറ്റിന്റെ രൂപപ്പെടലില്‍ പങ്കുവഹിച്ച ARPANET നു പിന്നിലെ ഏജന്‍സിയാണ് ARPA (Advanc-ed Research Project Agecy). ഇതുപോലെ ഒറിജിനല്‍ ടി.എല്‍.ഡികള്‍ ഇന്റര്‍നെറ്റിന്റെ ആദ്യകാലത്തു സൃഷ്ടിക്കപ്പെട്ട ഇവ ഐകാനിന്റെ (ICANN) സ്ഥാപനത്തിന് (1998) മുമ്പേ ഉള്ളതാണ്.ഇന്റര്‍നാഷണലൈസ്ഡ് ടി.എല്‍.ഡികള്‍
ഇംഗ്ലീഷ് ഇതരഭാഷകളിലുള്ള ടി.എല്‍.ഡികളാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ദേവനാഗരി ലിപിയിലെ .ഭാരത് (ഹിന്ദിയില്‍) ഇന്ത്യയ്ക്കായുള്ള ടി.എല്‍.ഡിയാണ്.കണ്‍ട്രി കോഡ് ടി.എല്‍.ഡികള്‍
ISO 3166 1 alpha-2 പ്രകാരമുള്ള രണ്ടക്ഷരം. കണ്‍ട്രി കോഡുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ടി.എല്‍.ഡികളാണിവ. IN Registry മേല്‍നോട്ടം വഹിക്കുന്ന.in ആണ് ഇന്ത്യയുടെ ടി.എല്‍.ഡി. 1989 ല്‍ ഇതു നിലവില്‍ വന്നു. സാധാരണ ഗതിയില്‍ ഒരു രാജ്യത്തിന്റെ ടി.എല്‍.ഡി വിദേശികള്‍ക്കും ഉപയോഗിക്കാം.ജനറിക് ടി.എല്‍.ഡികള്‍
ഒറിജിനല്‍ ടി.എല്‍.ഡികള്‍ വെബ്‌സൈറ്റിന്റെ സ്വഭാവം സൂചിപ്പിക്കുന്നു. ഇത്തരം ടി.എല്‍.ഡികളെയാണ് ജനറിക് എന്നുപറയുന്നത്. ഇത്തരം ജനറിക് ടി.എല്‍.ഡികള്‍ക്ക് ഉദാഹരണമാണ് .academy, .app(phone apps),.bike,.biz(business),club,guru എന്നിവഡൊമെയ്ന് ഹാക്ക്
ടി.എല്‍.ഡി കൂടി ചേരുമ്പോള്‍ മാത്രം അര്‍ഥ പൂര്‍ണമാകുന്ന വെബ്‌സൈറ്റ് വിലാസമാണിത്. You-tube എന്ന വിലാസം Youtu Dw. be എന്ന ടി.എല്‍.ഡിയും ചേര്‍ന്നുണ്ടാവുന്നു.ജിയോഗ്രാഫിക് ടി.എല്‍.ഡികള്‍
രാജ്യങ്ങള്‍ക്ക് പുറമെ ഭൂപ്രദേശങ്ങളെ സൂചിപ്പിക്കുന്നവയാണിത്. asia, .af, .in, .berlin, .londin, .paris എന്നിവ ഇതിനുദാഹരണമാണ്.സോഷ്യല്‍ മീഡിയ
ഇന്റര്‍നെറ്റ് വഴി വ്യക്തികള്‍ക്കിടയില്‍ ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന സംവിധാനങ്ങളാണ് സോഷ്യല്‍ മീഡിയ. ലോകത്ത് 200 കോടിയിലധികം പേര്‍ സോഷ്യല്‍ മീഡിയയിലെ സജീവ പങ്കാളികളാണ്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വീക്കിപീഡിയ, ബ്ലോഗുകള്‍, ഫോറങ്ങള്‍, വീഡിയോ ഷെയറിംഗ് സൈറ്റുകള്‍ എന്നിവയെല്ലാം സോഷ്യല്‍ മീഡിയയിലെ അംഗങ്ങളാണ്. 1980 ലാണ് ഒന്നിലേറെ പേര്‍ക്ക് പലവിഷയങ്ങളെപ്പറ്റി ചര്‍ച്ച നടത്താവുന്ന യൂസ്‌നെറ്റ് എന്ന ഓണ്‍ലൈന്‍ ബുള്ളറ്റിന്‍ ബോര്‍ഡ് രംഗത്തു വന്നത്. അതിനുശേഷം അമേരിക്കന്‍ ഓണ്‍ലൈന്‍, ചാറ്റ്‌നെറ്റ്, ജിയോസിറ്റീസ്, ട്രിപോഡ് അതുപോലെ 1995 ല്‍ ആരംഭിച്ച ക്ലാസ് മേറ്റ്‌സ് ഡോട്ട് കോം തുടങ്ങിയവരംഗപ്രവേശനം നടത്തി. ഇവയെല്ലാം ആദ്യപടി പോലെ വ്യക്തികള്‍ തമ്മില്‍ ഇന്റര്‍നെറ്റ് വഴി സൗഹൃദമൊരുക്കാന്‍ വേദിയായി. പിന്നീടങ്ങോട്ട് സൗഹൃദങ്ങള്‍ അതിരുകള്‍ കടന്നു. 1997 ല്‍ പുറത്തിറങ്ങിയ സിക്‌സ് ഡിഗ്രീസ്.കോം, 2001 ല്‍ വന്ന മീറ്റപ്പ്.കോം, 2002 ല്‍ വന്ന് ഫ്ര്സ്റ്റര്‍.കോം എന്നിവ ഇന്നത്തെ സോഷ്യല്‍ മീഡിയയുടെ ആദ്യപതിപ്പുകളാണ്. ഇതിന്റെ വാണിജ്യ സാധ്യതകള്‍ മുന്‍നിര്‍ത്തി ആദ്യം രംഗത്തുവന്നത് 2003 ല്‍ ആരംഭിച്ച മൈസ്‌പേസ്.കോം ആണ്. അതിനു ശേഷം ഇന്നത്തെ രീതിയിലേയ്ക്കുള്ള വിപ്ലവകരമായ മാറ്റം സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ച ഫെയ്‌സ്ബുക്കിന്റെ രംഗ പ്രവേശനമാണ്. ഇതേ കാലയളവിലാണ് 2004 ല്‍ ജനുവരിയില്‍ ഗൂഗിളിന്റെ സ്വതന്ത്രസംരംഭമായി ആരംഭിച്ച ഓര്‍ക്കുട്ട് വരുന്നതും. 2014 ജൂണ്‍ 30 ന് പ്രവര്‍ത്തനം ആവസാനിപ്പിച്ചു ഓര്‍ക്കുട്ട്. 2004 ല്‍ കൂട്ടുകാരുടെ സഹായത്തോടെ പഠനവിഷയങ്ങള്‍ കൈമാറാന്‍ വേണ്ടി മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഹാര്‍വാഡ് യൂനിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ യൂനിവേഴ്‌സിറ്റിയുടെ തന്നെ സാങ്കേതിക സംവിധാനം ഉപയോഗിച്ച് തുടങ്ങിയതാണ് ഫെസ്ബുക്ക്.വിക്കീപീഡിയ
ഉപയോക്താക്കളുടെ സഹായത്തോടെ തയാറാക്കിയ ലോകത്തെ ഏറ്റവും വലിയ എന്‍സൈക്ലോപീഡിയയാണ് വിക്കിപീഡിയ. ഉപയോക്താക്കള്‍ തന്നെ ഉള്ളടക്കം നിര്‍മിക്കുകയും പരിഷ്‌കരിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍ വിക്കീപിഡിയ ഇന്ന് ലഭ്യമാകുന്നു. വിക്കീ മീഡിയ ഫൗഷേന്‍ എന്ന സന്നദ്ധ സംഘടനയാണ് വിക്കിപീഡിയയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വിക്കി മാതൃകയില്‍ ഓണ്‍ലൈനില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്ന വിക്കി ബുക്‌സ്, ഡിക്ഷണറിയായ വിക്ഷണറി എന്നിവ വിക്കീപീഡിയയുടെ സഹോദര പ്രസ്ഥാനങ്ങളാണ്.
സൈബര്‍ ക്രൈം
വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങളാണ് സൈബര്‍ ക്രൈം. സെല്‍ഫോണില്‍ ശല്യപ്പെടുത്തുന്നതു മുതല്‍ ആസൂത്രിതമായ സൈബര്‍ യുദ്ധങ്ങള്‍ വരെ സൈബര്‍ ക്രൈമിന്റെ പരിധിയില്‍ വരും. ഇന്റര്‍നെറ്റ് വഴി അല്ലെങ്കില്‍ മറ്റേതെങ്കിലും ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ വ്യക്തിഹത്യ മാനസികമായി പീഡിപ്പിക്കല്‍, ബ്ലാക്ക്‌മെയില്‍ തുടങ്ങിയവ ചെയ്യുന്നതിനെയാണ് സൈബര്‍ സ്റ്റക്കിംഗ് എന്നു പറയുന്നത്. വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കേരളാ പൊലിസില്‍ പ്രത്യേക വിഭാഗം ഉണ്ട്. 2006 മെയിലാണ് കേരളത്തില്‍ പൊലിസിന്റെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ നിലവില്‍ വന്നത്. ഇതുകൂടാതെ തിരുവനന്തപുരം ആസ്ഥാനമാക്കി ഒരു സൈബര്‍ പൊലിസ് സ്റ്റേഷനമുണ്ട്. ഐടി ആക്ട് 2000-2008 ന്റെ പരിധിയിലുള്ള എല്ലാ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഇവരെയാണ് അധികാരപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ എല്ലാ ജില്ലാ ആസ്ഥാനത്തും സൈബര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ സൈബര്‍ പൊലിസിന്റെ മെയിന്‍ വിലാസം: [email protected].Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."