മിണ്ടാ പ്രാണിയോട് ക്രൂരത ; പൊലിസ് കേസ് എടുത്തു
കട്ടപ്പന : 25 ലിറ്റര്‍ പാല്‍ നല്‍കുന്ന പശുവിന്റെ നടുവ് ചുറ്റിക കൊണ്ട് അടിച്ചോടിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പരാതി നല്‍കി നാലാം ദിവസം പൊലിസ് കേസെടുത്തു. നട്ടെല്ല് നാലായി ഓടിഞ്ഞു അത്യാസന്ന നിലയിലായ പശുവിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ട്.
ബ്രദേര്‍സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസ സഭയുടെ കട്ടപ്പന ശാഖ യുടെ ഫാം ഹൗസില്‍ നിന്നിരുന്ന പശുവിനെയാണ് അടിച്ചു കൊല്ലാന്‍ ശ്രമിച്ചത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന്റെ പിന്നാലെ സ്‌പെഷ്യല്‍ ബ്രാഞ്ച്, വിജിലന്‍സ് വിഭാഗങ്ങളില്‍ നിന്ന് പൊലിസ് ഇന്നലെ രാവിലെതന്നെ അന്വേഷണത്തിനെത്തി.
വൈകുന്നേരത്തോടെ കട്ടപ്പന പൊലിസ് ആശ്രമത്തില്‍ എത്തി കേസ് എടുത്തു. ഇവിടെ ജോലിക്ക് നിന്നിരുന്നവരെ കുറിച്ചും പിരിഞ്ഞു പോയവരെക്കുറിച്ചും അനേഷിക്കുന്നുണ്ട്.
എഛ്. എഫ്. ഇനത്തില്‍ പെട്ട അത്യുല്‍പാദന ശേഷിയുള്ള പശുവിന് നേരെയാണ് കഴിഞ്ഞ ഞായറാഴ്ച ആക്രമണം ഉണ്ടായത്. ഫാമില്‍ 26 പശുക്കളുണ്ടായിരുന്നു. മറ്റ് പശുക്കളെ ആക്രമിച്ചിട്ടില്ല. താഴ് ഉപയോഗിച്ച് പുട്ടിയിട്ടിരുന്ന ഫാമില്‍ അതിക്രമിച്ചു കടന്ന അക്രമിയാണ് പശുവിന്റെ നട്ടെല്ല് അടിച്ചോടിച്ചത്. നടുവൊടിഞ്ഞ പശുവിനെ വലകൊണ്ട് ഉയര്‍ത്തി മര കമ്പുകള്‍ കൊണ്ട് താങ്ങി നട്ടെല്ല് അനങ്ങാതെ കെട്ടി നിര്‍ത്തിയിരിക്കുകയാണ്. പശു ചലിക്കാതിരിക്കാന്‍ പിന്‍കാലുകളും കെട്ടിയിട്ടുണ്ട്. പശു ചെറിയ തോതില്‍ തീറ്റ എടുക്കാന്‍ തുടങ്ങിയത് ആശക്കു വക നല്‍കുന്നതായി ഫാം ഹൗസിന്റെ ചുമതലയുള്ള ബ്രദര്‍ റോയി ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."