കല്ലാറിലേയ്ക്ക് പ്രത്യേക കെ.എസ്.ആര്.ടി.സി ബസ് സര്‍വ്വീസ്
അടിമാലി: കൊച്ചി - ധനുഷ്ക്കോടി ദേശീയപാതയില്‍ കല്ലാര്‍ പാലം അപകടത്തിലായതിനേത്തുടര്ന്ന് യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തില്‍ അടിമാലിയില്‍ നിന്നും മാങ്കുളത്തുനിന്നും കല്ലാറിലേയ്ക്ക് കെ എസ് ആര് ടി സിയുടെ മൂന്ന് ബസുകള്‍ പ്രത്യേക സര്‍വ്വീസ് ആരംഭിക്കും.
ഇന്നു മുതലാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. രാവിലെ 7.20ന് ആദ്യ ബസ് പുറപ്പെട്ട് 8.20ന് കല്ലാറില്‍ എത്തും.ഒരുദിവസം അഞ്ച് ട്രിപ്പുകളാണ് നടത്തുക. പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണ്. ഇതോടെ കല്ലാര്‍ ,കമ്പിലൈന്‍,എട്ടേക്കര്‍,വട്ടിയാര്‍ തുടിങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ ഏറേ ബുദ്ധിമുട്ടിലായിരുന്നു. ഇതേതുടര്‍ന്നാണ് എസ് രാജേന്ദ്രന് എം എല്‍ എ ഇടപെട്ട് ബസ് സര്‍വീസ് തുടങ്ങാന്‍ നിര്‍ദേശം നല്‍കിയത്.
സംരക്ഷണ ഭിത്തിയിടിഞ്ഞ് അപകടാവസ്ഥയിലായ കല്ലാര്‍ പാലം ഇടുക്കി എം.പി ജോയ്സ് ജോര്‍ജ് സന്ദര്‍ശിച്ചു. നാലു മാസത്തിനുള്ളില്‍ പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 10 ദിവസത്തിനുള്ളില്‍ പ്രദേശത്തെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും എം.പി അറിയിച്ചു.
ദേശീയപാത അധികൃതരുമായും കരാറുകാരനുമായും എം.പി ചര്‍ച്ച നടത്തി. പാലത്തിന്റെ നിര്‍മ്മാണം വൈകിയത് വൈദ്യുതി ബോര്‍ഡുമായി ഭൂമി സംബന്ധിച്ച തര്‍ക്കം നിലനിന്നതിനാലാണെന്നും എം.പി അറിയിച്ചു. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമായിട്ടുണ്ട്. ഭാരവാഹനങ്ങള്‍ ആനച്ചാല്‍ വഴിയാണ് നിലവില്‍ തിരിച്ചു വിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."