HOME
DETAILS
MAL
ഗാന്ധിജയന്തി വാരാഘോഷം: ചിത്രരചന, ഉപന്യാസ മല്‍സരം
backup
September 29 2016 | 03:09 AM
തൊടുപുഴ: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി മല്‍സരം നടത്തുന്നു.
ഒക്ടോബര്‍ 1 ന് 11.30ന് കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലാണ് മല്‍സരം. ഗാന്ധിയന്‍ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കി സബ്ജൂനിയര്‍(നാലാം ക്ലാസ് വരെ), ജൂനിയര്‍( 5മുതല്‍ 10ാം ക്ലാസ് വരെ) വിഭാഗങ്ങള്‍ക്കായി ചിത്രരചന മല്‍സരവും സീനിയര്‍ വിഭഗത്തിനായി( ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി ) ഉപന്യാസ രചന മല്‍സരവുമാണ് സംഘടിപ്പിക്കുന്നത്. മല്‍സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പഠിക്കുന്ന വിദ്യാലയ മേധാവിയുടെ സാക്ഷ്യപത്രമോ ഐഡന്റിറ്റി കാര്‍ഡോ സഹിതം ഹാജരാകണം. ഒക്ടോബര്‍ ഒന്ന് രാവിലെ 10.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍04862 233036
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."