പട്ടികജാതി കുടുംബത്തിനുനേരെ അതിക്രമം; നടപടി വേണമെന്ന്
വണ്ണപ്പുറം: വണ്ണപ്പുറം പഞ്ചായത്തിലെ എഴുപതേക്കര്‍ ഭാഗത്ത് പട്ടികജാതി കുടുംബത്തിന് നേരെ അതിക്രമം കാണിച്ചച്ചവര്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി കരിമണ്ണൂര്‍ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
കോളായില്‍ ബിനോയിയുടെ വീടിന്് നേരെയാണ് സാമൂഹ്യവിരുദ്ധര്‍ നിരന്തരം അതിക്രമം നടത്തുന്നത്.
കക്കൂസ് മാലിന്യങ്ങളും അഴുക്ക് വെള്ളവും വീടിന് സമീപം ഒഴിച്ചാണ് ഉപദ്രവം. ഇതുമായി ബന്ധപ്പെട്ട് ബിനോയിയുടെ ഭാര്യ കാളിയാര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. വീട്ടുകാര്‍ സ്ഥലത്തില്ലാത്ത ദിവസം വീട്ടിനുള്ളില്‍ കടന്ന അക്രമികള്‍ മുളക്പൊടി വിതറുകയും ഭിത്തിയില്‍ 'പോപ്പുലര്‍ ഇന്ത്യ'യുടെ പേരില്‍ ഭീഷണിക്കുറിപ്പ് എഴുതുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടും കാളിയാര്‍ പൊലിസില്‍ പരാതി നല്കി. പൊലിസ് അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല.
അക്രമികളെ കണ്ടെത്തി നയമനടപടി സ്വീകരിക്കണമെന്ന് പികെഎസ് ഏരിയ പ്രസിഡന്റ് പി കുഞ്ഞും സെക്രട്ടറി സി പി രാമചന്ദ്രനും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."