HOME
DETAILS

അല്‍പം കഠിനം ഹൈറേഞ്ചിലെ വോട്ടുയാത്രകള്‍

  
backup
April 27 2016 | 09:04 AM

%e0%b4%85%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%82-%e0%b4%95%e0%b4%a0%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%b9%e0%b5%88%e0%b4%b1%e0%b5%87%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%86
ബാസിത് ഹസന്‍ തൊടുപുഴ: ഓരോ വോട്ടറേയും നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിക്കുക ഏന്നത് ഏത് സ്ഥാനാര്‍ഥിയുടേയും തെരഞ്ഞെടുപ്പുകാല മോഹമാണ്. പക്ഷേ, ഇടുക്കിയിലെ നിയമസഭാ മണ്ഡലങ്ങളില്‍ ഇത്തരം മോഹവുമായി സ്ഥാനാര്‍ഥികള്‍ ഇറങ്ങിത്തിരിച്ചാല്‍ വിയര്‍ത്തുപോകും. മാത്രമല്ല, ഹൈറേഞ്ചിലെ താപനില ഇപ്പോള്‍ 'ഹൈറേഞ്ചി'ലുമാണ്. ആലപ്പുഴ ജില്ലയേക്കാള്‍ വലിയ രണ്ടു മണ്ഡലങ്ങള്‍ തൊടുപുഴ ഒഴിച്ചുള്ള മണ്ഡലങ്ങള്‍ ഓടിത്തീര്‍ക്കല്‍ ഏറെ ക്ലേശകരമാണ്. വലുപ്പം മാത്രമല്ല, ഭൂമിശാസ്ത്രവും സ്ഥാനാര്‍ഥികള്‍ക്ക് എതിരാണ്. ഒമ്പത് നിയമസഭാ മണ്ഡലങ്ങളുള്ള ആലപ്പുഴ ജില്ലയേക്കാള്‍ വലുതാണ് ഉടുമ്പഞ്ചോല, ഇടുക്കി നിയമസഭാമണ്ഡലങ്ങള്‍. ദേവികുളവും പീരുമേടും തൊട്ടടുത്തുണ്ട്. ഈ മണ്ഡലങ്ങളുടെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്ത് എത്താന്‍ മണിക്കൂറുകള്‍ സഞ്ചരിക്കേണ്ട അവസ്ഥ മാത്രമല്ല സ്ഥാനാര്‍ഥികളെ കുഴയ്ക്കുന്നത്. വലുപ്പത്തേക്കാള്‍ മണ്ഡലത്തിന്റെ ഭൂപ്രകൃതിയാണ് സ്ഥാനാര്‍ഥികള്‍ക്ക് വെല്ലുവിളിയാകുന്നത്. വോട്ടറെ കാണണമെങ്കില്‍ തമിഴ്‌നാട്ടിലൂടെയും സഞ്ചരിക്കണം ദേവികുളം മണ്ഡലത്തിലെ വട്ടവടയില്‍ എത്തിപ്പെടണമെങ്കില്‍ മൂന്നാറില്‍ നിന്നും 70 കിലോമീറ്റര്‍ ദുര്‍ഘട പാതയിലൂടെ യാത്ര ചെയ്ത ശേഷം തമിഴ്‌നാട്ടിലൂടെ ഒമ്പതു കിലോമീറ്റര്‍ സഞ്ചരിക്കണം. ഇടമലക്കുടി ഗ്രാമപഞ്ചായത്ത് പശ്ചിമഘട്ട മലനിരകളുടെ താഴ്‌വാരത്തെ കൊടുങ്കാടിനുള്ളിലാണ്. ഏറ്റവും ഉയരംകൂടിയ ആനമലയുടെ താഴ്‌വാരങ്ങളില്‍ 36 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന വനമേഖലയാണിത്. ഇവിടെയെത്തി വോട്ട് ചോദിച്ച് മടങ്ങണമെങ്കില്‍ ചുരുങ്ങിയത് രണ്ടു ദിവസം വേണം. കാടുതാണ്ടി ഇടമലക്കുടിയില്‍ ആദ്യമെത്തിയത് രാജേന്ദ്രന്‍ ഇക്കുറി ഇടമലക്കുടിയില്‍ ആദ്യമെത്തിയത് ഇടതുമുന്നണി സ്ഥാനാര്‍ഥി എസ് രാജേന്ദ്രനാണ്. യു.ഡി. എഫ് സ്ഥാനാര്‍ഥി എ.കെ മണി ഒരാഴ്ചക്കുശേഷം എത്തി. പല ആദിവാസി ഊരുകളിലും സമ്മതിദായകരെ നേരില്‍ കാണണമെങ്കില്‍ കാട്ടാനയും കാട്ടുപോത്തും വിഹരിക്കുന്ന കൊടുങ്കാട്ടിനുള്ളിലൂടെ കിലോമീറ്ററുകളോളം കാല്‍നടയായി യാത്ര ചെയണം. ഇവിടങ്ങളിലെല്ലാം പരമാവധി എത്തിച്ചേരാന്‍ സ്ഥാനാര്‍ഥികള്‍ ശ്രമിക്കുന്നുണ്ട്. 'ജനവാസ'മില്ലാത്തിടത്തും വേണം വോട്ടഭ്യര്‍ഥന ആവര്‍കുട്ടിയെന്ന വേനല്‍ഗ്രാമം വോട്ടര്‍ പട്ടികയിലില്ല. വേനലില്‍ ജനിച്ച് മഴയ്ക്ക് മുമ്പെ കുടിയൊഴിയുന്ന പശ്ചിമഘട്ട മലനിരകളിലെ കാനന മധ്യത്തിലെ ഈ ഗ്രാമം ഒദ്യോഗിക രേഖകളില്ല. വില്ലേജ് ഓഫിസിലോ ഗ്രാമപഞ്ചായത്ത് രേഖകളിലോ ഇവിടെ ജനവാസമില്ല. വേനല്‍കാലത്ത് ഒഴികെ ഇവിടെ ആളനക്കം പോലുമില്ല. എന്നാല്‍ ദേവികുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് ഇവിടെ എത്താതിരിക്കാന്‍ തരമില്ല. ഈറ്റത്തൊഴിലാളികളുടേയും ആദിവാസികളുടെയും കുടിയേറ്റ ഗ്രാമമാണിത്. ദേവികുളം മണ്ഡലത്തിലെ നൂറുകണക്കിന് വോട്ടര്‍മാരാണ് ഇപ്പോള്‍ ആവറുകുട്ടിയിലുള്ളത്. അടുത്ത ദിവസം സ്ഥാനാര്‍ഥികള്‍ വോട്ടുതേടി ഇവിടെ എത്തുന്നുണ്ട്. ആവറുകുട്ടിയില്‍ എത്തി വോട്ട് ചോദിച്ച് മടങ്ങണമെങ്കിലും ഒരുദിനം വേണം. മണിയാശാനും ഓടി വിയര്‍ക്കുന്നു വലുപ്പത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഉടുമ്പഞ്ചോല മണ്ഡലത്തിലെ പ്രധാന സ്ഥാനാര്‍ഥികളായ എം. എം മണിയും സേനാപതി വേണുവും ഏറെ വിയര്‍ക്കുകയാണ്. മുന്‍ പട്ടാളക്കാരനായ സേനാപതി വേണുവിന് അത്ര പ്രശ്‌നമല്ലെങ്കിലും മലയോരത്തിന്റെ വിപ്ലവ നേതാവ് മണിയാശാനെ മണ്ഡലവലുപ്പം തളര്‍ത്തുകയാണ്. ചക്കിമാലിയിലേക്ക് രണ്ടാംവട്ടം സ്ഥാനാര്‍ഥികളില്ല ഇടുക്കി മണ്ഡലത്തിലെ ചക്കിമാലിയിലെ വോട്ടര്‍മാരെ സ്ഥാനാര്‍ഥിക്ക് നേരില്‍ കാണണമെങ്കില്‍ ഇടുക്കി അണക്കെട്ടിലൂടെ അരമണിക്കൂര്‍ ബോട്ടില്‍ യാത്ര ചെയ്യണം. ഇക്കുറി ഇടതു സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജാണ് ഇവിടെ ആദ്യം എത്തിയത്. പിന്നാലെ യു.ഡി.എഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിനും വന്നുപോയി. ഇവിടങ്ങളില്‍ രണ്ടാംവട്ട പര്യടനത്തന് സാധ്യതയില്ല. തോട്ടം മേഖലയായ പീരുമേടും സ്ഥാനാര്‍ഥികള്‍ക്ക് ഏറെ ദുര്‍ഘടമാണ്. എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികളായ ഇ എസ് ബിജിമോളും സിറിയക്ക് തോമസും വിശ്രമമില്ലാത്ത ഓട്ടത്തിലാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥന നടത്തി ഖത്തര്‍; പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്ന് അമീര്‍

qatar
  •  a month ago
No Image

അധ്യാപകര്‍ക്ക് പുതിയ ഗോള്‍ഡന്‍ വിസ പ്രോഗ്രാം അവതരിപ്പിച്ച് യുഎഇ

uae
  •  a month ago
No Image

സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10ന്

Kerala
  •  a month ago
No Image

'ഇന്‍ഫോസിസ് പ്രൈസ് 2024' പുരസ്‌കാരം മലയാളി ഗവേഷകന്‍ ഡോ.മഹ്മൂദ് കൂരിയയ്ക്ക്

International
  •  a month ago
No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  a month ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago