ഒമ്പത് വയസുകാരിക്ക് നേരെ പീഡനശ്രമം: കേസ് ഒതുക്കാന്‍ ശ്രമമെന്ന്
കോട്ടയം: ഒന്‍പതു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇതരസംസ്ഥാന തൊഴിലാളിക്കെതിരെയുള്ള കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. നീലിമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയെ അയല്‍വീട്ടില്‍ നിര്‍മാണ ജോലിക്കെത്തിയ ആളാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൈല്‍ഡ്‌ലൈനും വനിതാ കമ്മിഷനും പോസ്‌കോ നിയമപ്രകാരം കേസെടുക്കണമെന്ന് പൊലിസിന് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം വീട്ടമ്മയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് അയല്‍വീട്ടുകാര്‍ കുട്ടിയുടെ പിതാവിന്റെ പേരില്‍ ഗാന്ധിനഗര്‍ പൊലിസില്‍ പരാതി നല്‍കി.
ശനിയാഴ്ച ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. സ്‌കൂളില്‍ നിന്നെത്തിയ കുട്ടി തനിച്ചായിരുന്ന സമയത്ത് മുറ്റത്തെത്തിയ തൊഴിലാളിയോട് വീട്ടിലാരുമില്ലെന്ന് ജനാലയിലൂടെ പറഞ്ഞു. അല്‍പസമയം കഴിഞ്ഞ് അടുക്കള വാതിലിലൂടെ വീട്ടിനകത്ത് കടന്ന തൊഴിലാളി കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.
അക്രമിയുടെ കൈയ്യില്‍ മാന്തിയും കുതറിയും രക്ഷപ്പെട്ടോടിയ കുട്ടി റോഡില്‍ നിന്ന അയല്‍വാസിയോട് സംഭവം പറഞ്ഞു. പെണ്‍കുട്ടി പേടിച്ചരണ്ട അവസ്ഥയിലായിരുന്നു. കുട്ടിയെ പിന്തുടര്‍ന്ന് തൊഴിലാളി അവിടെയെത്തിയെങ്കിലും ആളെ കണ്ട് മടങ്ങി. തൊഴിലാളി ജോലി ചെയ്തിരുന്ന വീട്ടുകാര്‍ അയാള്‍ക്കനുകൂലമായാണ് സംസാരിച്ചതെന്ന് ചൈല്‍ഡ് ലൈനിലും വനിതാ കമ്മിഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവിയോടും പറഞ്ഞു. തിങ്കളാഴ്ച വീണ്ടും പണിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളിയെ പെണ്‍കുട്ടിയുടെ പിതാവ് ഓടിയെത്തി പിടിക്കാന്‍ ശ്രമിച്ചുവെങ്കിലും വീട്ടുടമസ്ഥ ഇത് തടഞ്ഞു. അതിനിടെ മറ്റൊരു പണിക്കാരന്‍ പിതാവിനെ മര്‍ദ്ദിക്കാനെത്തി. അടുത്ത വീട്ടിലെ യുവാവ് എത്തി അവരെ പിടിച്ചു മാറ്റി.
ഉച്ചയോടെ വീട്ടുടമസ്ഥയും മകനും ഗാന്ധിനഗര്‍ സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ അച്ഛനും സുഹൃത്തും േചര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."