കീടനാശിനി വാങ്ങാന്‍ കൃഷി ഓഫീസറുടെ കുറിപ്പടി നിര്‍ബന്ധം
കോട്ടയം: നിയന്ത്രിത ഉപയോഗത്തിനുളള കീടനാശിനികള്‍ ഇനി ലഭിക്കണമെങ്കില്‍ കൃഷി ഓഫീസറുടെ കുറിപ്പടി വേണം. കാര്‍ബോ സള്‍ഫാന്‍, ക്ലോര്‍പൈറിഫോസ്, സൈപ്പര്‍മെത്രീന്‍, ലാമഡാ സിഹാലോത്രിന്‍, അസഫേറ്റ്, 2,4-ഡി, ഗ്ലൈഫോസേറ്റ് എന്നിവയ്ക്കാണ് കൃഷി ഓഫീസറുടെ പദവിയില്‍ കുറയാത്ത ഒരു കൃഷി സാങ്കേതിക വിദഗ്ധന്റെ കുറിപ്പടി നിര്‍ബന്ധമാക്കിയത്. മാരകകീടനാശിനികള്‍ക്കെതിരെ കാര്‍ഷിക വികസന- കര്‍ഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന പരിപാടിയുടെ ഭാഗമായി ജില്ലയില്‍ കീടനാശിനി വില്പനശാലകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കീടനാശിനി വിതരണക്കാര്‍ മാരകമായ കീടനാശിനികള്‍ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നേരിട്ട് എത്തിച്ച് കൊടുക്കുന്നതും ഇപ്രകാരം അനധികൃതമായി എത്തിക്കുന്ന കീടനാശിനികള്‍ കൃഷിയിടത്തില്‍ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും.
രാസകീടനാശിനി പ്രയോഗം ക്രമമായി കുറച്ച് ശാസ്ത്രീയജൈവകൃഷി രീതികള്‍ അവലംബിച്ച് സുരക്ഷിത ഭക്ഷണം ഉല്പാദിപ്പിക്കുന്നതിനായി കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന പ്രത്യേക പ്രചരണ പരിപാടി വിജയിപ്പിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണമെന്ന് ഡപ്യൂട്ടി ഡയറക്ടര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."