240 പൊതി കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍
ചങ്ങനാശ്ശേരി: ആലപ്പുഴ,കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ചെറുകിട കച്ചവടക്കാര്‍ക്കു വില്‍പന നടത്തിവന്നിരുന്ന മൂന്ന് മൊത്തവിതരണക്കാരെ 240 പൊതി കഞ്ചാവുമായി ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജുവര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു.
ചങ്ങനാശ്ശേരി ചെത്തിപ്പുഴ വില്ലേജില്‍ വെരൂര്‍ പരേകുടിയില്‍ വീട്ടില്‍ ഷൊറോണ്‍ നജീം(35), ചങ്ങനാശ്ശേരി നാലുകോടി പുന്നാട്ട് തറയില്‍ വീട്ടില്‍ സാംജോ പി എസ്(25) ചങ്ങനാശ്ശേരി ചെത്തിപ്പുഴ വടക്കേതില്‍ വീട്ടില്‍ ശശി വി ക(56) എന്നിവരാണ് അറസ്റ്റിലായത്.
കഞ്ചാവ് സെല്ലേഴ്‌സ് എന്ന ഗ്രൂപ്പ് രൂപീകരിച്ച് വിവിധജില്ലകളില്‍ ഇവ ട്രെയിന്‍, ബൈക്ക്, പാഴ്‌സല്‍ സര്‍വ്വീസ് എന്നിവ വഴിയാണ്് ഇവര്‍ കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നത്. ആവശ്യമുള്ളവര്‍ ഇവരെ ബന്ധപ്പെടുമ്പോള്‍ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും പണം ലഭിച്ചതായി ഉറപ്പുവരുത്തിയശേഷം കഞ്ചാവ് എത്തിച്ചു കൊടുക്കുകയാണ് പതിവ്. തുണിവ്യവസായവുമായി നില്‍ക്കുന്ന ഷൊറോണ്‍ തമിഴ്‌നാട്ടില്‍നിണ്് കഞ്ചാവ് എത്തിക്കുകയും തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച്്് സാംജോ കഞ്ചാവ് വില്‍ക്കുകയുമാണ് ചെയ്തുവന്നിരുന്നത.്
40 വര്‍ഷത്തിലധികമായി കഞ്ചാവ് വില്‍പ്പനയില്‍ വ്യാപൃതനായ ശശി കേരളത്തില്‍ അറിയപ്പെടുന്ന കഞ്ചാവ് വില്‍പ്പനക്കാരനാണ്. ഷൊറോണിനെയും സാജോയെയും കഞ്ചവ് വില്‍പ്പന രംഗത്തേക്ക് കൊണ്ടുവന്നത് ഇയാളാണെന്നു എക്‌സൈസിനോട് പറഞ്ഞു. തമിഴ്‌നാട്, കമ്പം ഭാഗങ്ങളില്‍ നിന്ന് വിലക്കുറച്ചു വാങ്ങുന്ന കഞ്ചാവ് പത്തിരട്ടി വിലയ്ക്കാണ് ഇവര്‍ വില്‍പ്പനനടത്തുന്നത്. വില്‍പ്പന കൂടുതലും ഉന്മാദം എന്ന കോഡ് ഭാഷകള്‍ ഉപയോഗിച്ചായിരുന്നു. ഇവരില്‍ നിന്നും പിടിച്ചെടുത്ത ബൈക്കില്‍ രഹസ്യ അറകള്‍ എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്.
നിരവധി മോഷണ കേസുകളിലും അടിപിടി കേസുകളിലും പ്രതിയായ ഇവരുടെ കീഴില്‍ ഏജന്റായി ധാരാളം പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പിടികൂടി ഒരു മണിക്കൂറിനുള്ളില്‍ ഇവരുടെ ഫോണിലേക്ക് കഞ്ചാവ് ആവശ്യപ്പെട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരുടെ കോളുകളാണ് വന്നത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
പ്രിവന്റീവ് ഓഫീസര്‍ സജികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.എസ് ഉണ്ണികൃഷ്ണന്‍, രതീഷ് കെ.നാണു, മനോഷ്‌കുമാര്‍, റ്റി.സന്തോഷ്, ബിനോയ്, കെ.മാത്യു, ആര്‍.കെ രാജീവ്, അനില്‍ റെയ്ഡില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."