നൂറുദിവസത്തിനുള്ളില്‍ 9000 ലഹരിമരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു:ഋഷിരാജ് സിങ്
ചങ്ങനാശ്ശേരി: കഴിഞ്ഞ നൂറുദിവസത്തിനുള്ളില്‍ കേരളത്തില്‍ 9000 ലഹരിമരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് വ്യക്തമാക്കി. ലഹരി ഉപയോഗത്തില്‍ കേരളം അഞ്ചാംസ്ഥാനത്താണ്.
ചെറിയ സംസ്ഥാനമായിരിക്കെ കേരളത്തെ സംബന്ധിച്ചു ഇത് ഏറെ ഗൗരവപരമാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന എക്സൈസ് വകുപ്പും സെന്റ് ജോസഫ് കേളജ് ഓഫ് കമ്യൂണിക്കേഷന്‍സും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിദ്യാര്‍ഥികള്‍ക്കു അദ്ദേഹം ലഹരിവിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. ഈ പ്രതിജ്ഞ തല്‍സമയം കോളജിന്റെ വെബ് ചാനലായ എം.വി ടിവിയിലൂടെ സംപ്രേഷണം ചെയ്യുകയും ഇതു ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ ഏറ്റു ചൊല്ലുകയും ചെയ്തു. സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരിയെന്നും ഇതില്‍ നിന്നും പിന്തിരിയാന് സമൂഹം പ്രചോദനം നല്‍കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ പ്രോ.വൈസ്ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍ പറഞ്ഞു.ഫാ.ആന്റണി ഏത്തക്കാട്ട്, ഡോ.ജോസഫ് പാറക്കല്‍, ഫാ.സെബാസ്റ്റ്യന്‍ പുന്നശ്ശേരി, ഫാ.ജോസഫ് പാലക്കല്‍,ചലച്ചിത്രതരം ശ്രുതി ബാല,ഹരിത പി.ആര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."