കാവേരി: കേന്ദ്രം വിളിച്ചു ചേര്‍ത്ത സംയുക്ത യോഗം ഇന്ന്
ന്യൂഡല്‍ഹി: കാവേരി നദീജലം സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാനായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാ ഭാരതിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയും, തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിനിധിയും പങ്കെടുക്കും. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന തമിഴ്‌നാട് മുഖ്യമന്ത്രിക്ക് പകരം ജലസേചനമന്ത്രി കെ.പഴനിസ്വാമിയായിരിക്കും ചര്‍ച്ചയില്‍ പങ്കെടുക്കുക.
മൂന്ന് ദിവസത്തേക്ക് സെക്കന്റില്‍ ആറായിരം ക്യുസെക്‌സ് വെള്ളം തമിഴ്‌നാടിന് വിട്ട് കൊടുക്കാന്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതി കര്‍ണാടകയോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന തീരുമാനത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്.
പ്രശ്‌നപരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം യോഗം വിളിച്ച് ചേര്‍ത്തത്. ഇന്നത്തെ ചര്‍ച്ചയിലെ തീരുമാനം കേന്ദ്രസര്‍ക്കാര്‍ നാളെ സുപ്രിംകോടതിയെ അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."