HOME
DETAILS
MAL
പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മൂന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
backup
September 29 2016 | 06:09 AM
കല്‍പ്പറ്റ: വയനാട് തിരുനെല്ലിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മൂന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ചേക്കോട് കോളനിയിലെ നാരായണന്റെ മകന് ശിവനാണ് മരിച്ചത്.
വല്ല്യമ്മയുടെ വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് പോകുംവഴി കോളനിക്കു സമീപം പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്.
നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."