അതിർത്തി കടന്ന് ആക്രമിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: പാക് അതിര്‍ത്തിയില്‍ തമ്പടിച്ച ഭീകരരെ കരസേന ആക്രമിച്ചതായി മിലിറ്ററി ഓപ്പറേഷന്‍ ഡി.ജി റണ്‍ബീർ സിങ് . ഇന്നലെ രാത്രിയിലാണ് ഇന്ത്യ നിയന്ത്രണ രേഖ കടന്ന് മിന്നലാക്രമണം നടത്തിയത്. കാര്യമായ നാശം വരുത്താനായെന്ന് റണ്‍ബീർ സിങ് അറിയിച്ചു. പ്രത്യേക സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്.
38 തീവ്രവാദികളെ വധിച്ചതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ ഭാഗത്ത് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. ഭീകരര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തുമെന്നും ആക്രമണങ്ങള്‍ നടക്കുമെന്നും വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയത്. ആക്രമത്തിന്റെ വിവരങ്ങള്‍ പാകിസ്താനെ അറിയിച്ചിട്ടുണ്ട്. പാക് ഭീകരരുടെ ഇരുപതോളം നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് ഇന്ത്യന്‍ സൈന്യം ഈ വര്‍ഷം തകര്‍ത്തത്.
പാക് മണ്ണിലെ ഭീകരപ്രവര്‍ത്തനം അനുവദിക്കാനാവില്ല. പാകിസ്താന്‍ സൈന്യം ഇന്ത്യയുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിന്നലാക്രമണം തുടരാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഏത് നീക്കത്തേയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.
രാത്രിയോടെ ആരംഭിച്ച ആക്രമണം പുലര്‍ച്ചെ 4.30 നാണ് അവസാനിച്ചത. 500 മീറ്റര്‍ മുതല്‍ 2 കിലോമീറ്റര്‍ വരെ പാകിസ്താന്‍ അതിര്‍ത്തി കടന്നാണ് സൈന്യം പാകിസ്താന് തക്കതായ തിരിച്ചടി നല്‍കിയത്. ഭീകരരില്‍ നിന്നും സൈന്യം ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്
#WATCH: DGMO Lt Gen Ranbir Singh says "Indian Army conducted surgical strikes on terror launch pads on the LoC last night" pic.twitter.com/UXjVEvyLwF
— ANI (@ANI_news) September 29, 2016
അതേസമയം മിന്നലാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇന്ന് വൈകീട്ട് നാലു മണിക്കാണ് യോഗം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."