മദീനയിലെ കിങ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിങ് കോംപ്ലക്സിലെ 1300 ജീവനക്കാരെ പിരിച്ചുവിട്ടു
ജിദ്ദ: സഊദിയിലെ ഏറ്റവും വലിയ ഖുര്‍ആന്‍ പ്രിന്റിങ് പ്രസ്സായ മദീനയിലെ കിങ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിങ് കോംപ്ലക്സിലെ 1300 ജോലിക്കാരെ പിരിച്ചു വിട്ടു.
കരാര്‍ ജീവനക്കാരെ നടത്തിപ്പുകരായ സഊദി ഓജയര് കമ്പനിയാണ് അപ്രതീക്ഷമായി പിരിച്ചു വിട്ടത്.
മുഴുവന്‍ ജീവനക്കാരോടും ബന്ധപ്പെട്ട ഓഫീസുകളിലത്തെി കരാര്‍ അവസാനിപ്പിക്കുന്ന പ്രക്രിയകള്‍ പൂര്‍ത്തിയാക്കാനും കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടു.
തൊഴിലാളികള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ 'സാനിദ്' പദ്ധതിയില്‍ പേര് രജിസ്റ്റര്‍ചെയ്ത് മറ്റുതൊഴില്‍ സാധ്യതകള്‍ തേടാവുന്നതാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
പിരിച്ചുവിടപ്പെട്ട ഭൂരിഭാഗം ജീവനക്കാരും പത്തിലേറെ വര്‍ഷങ്ങളായി ഖുര്‍ആന്‍ പ്രിന്റിങ് കോംപ്ലക്സില്‍ ജോലിചെയ്യുന്നവരാണ്. 1978 മുതലാണ് സഊദി ഓജര്‍ കമ്പനി കിങ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിങ് കോംപ്ലസിന്റെ കരാര്‍ ജോലികള്‍ ആരംഭിച്ചത്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സഊദിയുടെ വിവിധ ഭാഗങ്ങളില്‍നിന്നു മലയാളികളടക്കമുള്ള നിരവധി പേരെ ഓജര്‍ കമ്പനി പിരിച്ച് വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."