ഇന്ത്യന്‍ ജനങ്ങള്‍ ഒന്നടങ്കം സൈന്യത്തെ പ്രശംസിക്കാന്‍ കാരണം?
ഇന്ത്യന്‍ സൈന്യത്തിന് ഇത് അഭിമാന നിമിഷമാണ്. ഉറിയില്‍ ഉണ്ടായ പാക് ആക്രമണത്തിന് കനത്ത രീതിയില്‍ തന്നെ പ്രതികരണം അറിയിച്ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷവും ഒരുപോലെ പ്രശംസിച്ച സൈനിക നടപടി, രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതു കൂടിയായി.
സ്വയം പ്രഹരമൊട്ടുമേല്‍ക്കാതെ കൃത്യം നിര്‍വഹിച്ച് തിരിച്ചുവന്നു എന്നതാണ് സൈന്യത്തിന് പ്രശംസ പിടിച്ചുപറ്റാനായത്. ഇന്നലെ പുലര്‍ച്ചെ 1.30 മണിയോടെയാണ് അതിര്‍ത്തി രേഖയും കടന്ന് ഇന്ത്യന്‍ സേന മുന്നേറ്റം നടത്തിയത്. ഭീകര താവളം ലക്ഷ്യമിട്ടു നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി സൂര്യനുദിക്കും മുന്‍പേ സൈന്യം ഇന്ത്യയിലെത്തി.
Read More... :arrow: ഇന്ത്യ നടത്തിയത് സര്‍ജിക്കല്‍ സ്‌ട്രൈക്ക്, എന്താണത്?
എട്ടു ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം നടത്തിയത്. സര്‍ജിക്കല്‍ സ്‌ടൈക്ക് തെരഞ്ഞെടുത്തതു കൊണ്ടു തന്നെ മറ്റു നാശനഷ്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് പാകിസ്താന്‍ പറയുന്നുണ്ടെങ്കിലും ഇന്ത്യ അതു നിഷേധിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി സൈന്യം അതിര്‍ത്തിയില്‍ കനത്ത ജാഗ്രത പുലര്‍ത്തി വ്യക്തമായ പദ്ധതി തയാറാക്കിയ ശേഷമാണ് മിന്നലാക്രമണം നടത്തിയത്. ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ ജവാന്‍മാര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ല. അതുകൊണ്ടു തന്നെ സോഷ്യല്‍മീഡിയയിലും ഇന്ത്യന്‍ സേനയ്ക്ക് ശക്തമായ പിന്തുണയും പ്രശംസയും ലഭിച്ചുകൊണ്ടിരിക്കുകയാണ്.
സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ സ്വാഗതം ചെയ്ത് പ്രതിരോധ, രാജ്യസുരക്ഷാ വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. പാകിസ്താനെതിരെ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് അനിവാര്യമായതെന്നായിരുന്നു റോ മേധാവി സി.ഡി സഹായ് പ്രതികരിച്ചത്. ഭീകര താവളത്തെപ്പറ്റി കൃത്യമായ വിവരം നല്‍കിയ ഇന്റലിജന്‍സ് വിഭാഗത്തെയും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ സൈന്യത്തെ അനുവദിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുകയാണെന്നും മുന്‍ ഡി.ജി ഇന്‍ഫാന്‍ട്രി ലെഫ്. ജനറല്‍ എസ് പ്രസാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."