HOME
DETAILS
MAL
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാട്: രാജ്യസഭയില്‍ ബഹളം
backup
April 27 2016 | 13:04 PM
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ സോണിയാ ഗാന്ധിക്ക് പങ്കുണ്ടെന്നാരോപണത്തെത്തുടര്ന്ന് രാജ്യസഭയില്‍ ബഹളം. ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമിയാണ് സഭയില്‍ സോണിയക്കെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. ആരോപണത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് എം.പിമാര്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. തുടര്‍ന്ന് ബി.ജെപി- കോണ്‍ഗ്രസ് എം.പിമാര്‍ തമ്മില്‍ വാക്പോരും നടന്നു.
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിഷയവുമായി ബന്ധപ്പെട്ട കേസില്‍ സോണിയ ഗാന്ധിക്കെതിരെ തെളിവ് നല്കിയാല് കടല്‍ക്കൊലക്കേസിലെ നാവികരെ വിട്ടയക്കാമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയും ഇറ്റാലിയന്‍ പ്രധാനമന്ത്രിയും തമ്മില്‍ ചര്‍ച്ച നടന്നിട്ടുണ്ടെന്ന മാധ്യമ വാര്‍ത്തകളെ സംബന്ധിച്ച് സര്‍ക്കാര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ അഗസ്റ്റ വെസ്റ്റ്ലാന്ഡിനെ എന്തുകൊണ്ടാണ് മോദി മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ പ്രധാനമന്ത്രിമാര്‍ തമ്മില്‍ ഇത്തരമൊരു ചര്‍ച്ച നടത്തിയിട്ടില്ലെന്നും മാധ്യമ വാര്‍ത്തകള്‍ വ്യാജമാണെന്നും ധനമന്ത്രി അരുണ്‍ െജയ്റ്റ്ലി പറഞ്ഞു.
ഇറ്റലിയിലെ അഗസ്റ്റ വെസ്റ്റാലാന്‍ഡ് കമ്പനിയില്‍ നിന്ന് 3600 കോടിയുടെ 12 ഹെലികോപ്റ്ററുകള്‍ വാങ്ങിയ ഇടപാടില്‍ 360 കോടിയുടെ അഴിമതിയുണ്ടെന്നാണ് സോണിയക്കെതിരെയുള്ള ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."