HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നടത്തേണ്ട: സുപ്രീംകോടതി
backup
April 27 2016 | 13:04 PM
ഡല്‍ഹി: രൂക്ഷമായ ജലക്ഷാമം നേരിടുന്ന മഹാരാഷ്ട്രയില്‍ ഏപ്രില്‍ 30ന് ശേഷം നടക്കേണ്ട ഐ.പി.എല്‍ മത്സരങ്ങള്‍ റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് മത്സരങ്ങള്‍ മഹാരാഷ്ട്രയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് സുപ്രീം കോടതിയും ഉത്തരവിട്ടത്.
കനത്ത വരള്‍ച്ച അനുഭവിക്കുന്ന മഹാരാഷ്ട്രയില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നടത്തുമ്പോള്‍ വളരെയധികം വെള്ളം ഉപയോഗിക്കേണ്ടി വരുമെന്നതിനെ തുടര്‍ന്നാണ് മത്സരങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. അതിനാല്‍ തന്നെ ഫൈനലടക്കം നിരവധി മത്സരങ്ങള്‍ക്ക് ഐ.പി.എല്‍ സംഘാടകര്‍ പുതിയ വേദി ഒരുക്കേണ്ടി വരും. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ കനത്ത കുടിവെള്ളക്ഷാമത്തെ തുടര്‍ന്ന് ജല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."