ഇടമലയാര്‍ ആനവേട്ടക്കേസില്‍ ഒളിവിലായിരുന്ന ഒരുപ്രതി കൂടി അറസ്റ്റില്‍
കോതമംഗലം. ഇടമലയാര്‍ ആനവേട്ട കേസില്‍ ഒരു പ്രതിയെ കൂടി വനപാലകര്‍ അറസ്റ്റ് ചെയ്തു.
കോതമംഗലം നാടുകാണി സ്വദേശി മത്തായി(48) ആണ് അറസ്റ്റിലായത്.
ഒന്നര വര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു.തുണ്ടം കരിമ്പാനി ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയില്‍ ഉള്‍പ്പെട്ട 2 കേസുകളില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് അറസ്റ്റിലായ മത്തായി എന്ന് വനപാലകര്‍ പറഞ്ഞു.
തുണ്ടം റേഞ്ച് ഓഫീസര്‍ ഷാന്‍ട്രി ടോം, ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ ഷെയ്ഖ് സാഹില്‍, ഫോറസ്റ്റ് ഓഫീസര്‍മാരായ വിക്രം, ഡായി, സുനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇടമലയാര്‍ ആന വേട്ടക്കേസിലെ മുഖ്യപ്രതിയായിരുന്ന കുട്ടമ്പുഴ സ്വദേശി ഐക്കരമറ്റം വാസുവിന്റെ സഹായി ആയിരുന്നു ഇയാളെന്നും വനപാലകര്‍ അറിയിച്ചു.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വാസുവിന്റെ മൃതദേഹം മഹാരാഷ്ട്ര ഗോവ അതിര്‍ത്തിയിലെ കൃഷിഫാമില്‍ നിന്ന് അന്വോഷണ സംഘം കണ്ടെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."