എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റര്‍ ഓപ്പണിങ് രണ്ടിന്
ആലുവ: ആതുര സേവനരംഗത്തു നിറസാന്നിധ്യമായി മാറിയ എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെല്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തുടക്കം കുറിക്കുന്ന സഹചാരി സെന്ററുകള്‍ രണ്ടിനു ജില്ലയില്‍ നാലു കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കും.
ജില്ലയിലെ സേവനസന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നു പ്രതീക്ഷിക്കപ്പെടുന്ന സെന്ററുകള്‍ ആലുവ മേഖലയിലെ കുഞ്ചാട്ടുകരയിലും, കളമശേരി മേഖലയിലെ കങ്ങരപ്പടിയിലും പെരുമ്പാവൂര്‍ മേഖലയിലെ ചെറുവേലിക്കുന്നിലും കോതമംഗലം മേഖലയിലെ പല്ലാരിമംഗലം പഞ്ചായത്ത് ജങ്ഷനിലുമാണു പ്രവര്‍ത്തനം ആരംഭിക്കുന്നത്.
സഹചാരി റിലീഫ് സെല്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, രോഗീപരിചരണ സാമഗ്രികള്‍, പെന്‍ഷന്‍ പദ്ധതി, വിഖായകേന്ദ്രം, ബ്ലഡ് ഡോണേഴ്‌സ് ഫോറം, ഓര്‍ഗാനെറ്റ് എന്നീ സേവനങ്ങള്‍ സെന്ററില്‍ ലഭ്യമാകും. സെന്ററുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണു മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലാ കേന്ദ്രങ്ങളിലും ആരോഗ്യ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തു സേവനം ചെയ്തവരെ ആദരിക്കും. സമസ്ത നേതാക്കളും സാമൂഹ്യരംഗത്തെ പ്രമുഖരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."