HOME
DETAILS

തീര്‍ഥാടകര്‍ മടങ്ങി തുടങ്ങി; ഹജ്ജ് ക്യാംപ് വീണ്ടും സജീവം

  
backup
September 29 2016 | 19:09 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99


നെടുമ്പാശ്ശേരി: ജീവിത സാഫല്യം നിറവേറ്റാന്‍ കഴിഞ്ഞതിന്റെ ആത്മനിര്‍വൃതിയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹാജിമാര്‍ നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തി തുടങ്ങി.
ഹാജ്ജിമാരുടെ മടങ്ങിവരവോടെ ഹജ്ജ് ക്യാംപ് വീണ്ടും സജീവമായി. ഹജ്ജ് വകുപ്പിന്റെ ചുമതലയുള്ള സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആദ്യ വിമാനത്തിലെത്തിയ ഹാജിമാരെ ഹാങ്കറില്‍ സ്വീകരിച്ചു.
എമിഗ്രേഷന്‍ കസ്റ്റംസ് പരിശോധനകള്‍ക്കു ഹാങ്കറില്‍ തന്നെ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. പരിശോധനകള്‍ പൂര്‍ത്തിയാക്കി വൈകീട്ട് 5.30 ഓടെ ആദ്യ വിമാനത്തിലെത്തിയ ഹാജിമാര്‍ ഹാങ്കറിനു പുറത്തെത്തി.ഹാജിമാര്‍ മടങ്ങിയെത്തി തുടങ്ങിയതോടെ നെടുമ്പാശ്ശേരിയിലെ താല്‍ക്കാലിക ഹജ്ജ് ക്യാംപ് വീണ്ടും സജീവമായി.ഹാജിമാരെ സ്വീകരിക്കുന്നതിനായി സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് ഇന്നലെ വൈകീട്ടും രാത്രിയിലുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറിലേക്ക് ഒഴുകിയെത്തിയത്.
ഇന്നലെ മടങ്ങിയെത്തിയവരില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള ഹാജിമാരും ഉണ്ടായിരുന്നു. എന്നാല്‍ മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരായിരുന്നു ബഹുഭൂരിഭാഗം പേരും.ആദ്യ വിമാനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 205 ഹാജിമാരും,മലപ്പുറം ജില്ലയില്‍ നിന്നുള്ള 104 ഹാജിമാരുമാണ് ഉണ്ടായിരുന്നത്.10.25 നെത്തിയ രണ്ടാമത്തെ വിമാനത്തില്‍ 177 ഹാജിമാര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരും,135 ഹാജിമാര്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരുമായിരുന്നു. ഓഗസ്റ്റ് 22,23 തീയതികളില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും യാത്രയായവരാണ് ഇന്നലെ മടങ്ങിയെത്തിയവര്‍.മടങ്ങിയെത്തുന്ന ഹാജിമാരുടെ സേവനത്തിനായി 130 വളണ്ടിയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
ലഗേജുകള്‍ സഹിതം വളണ്ടിയര്‍മാര്‍ ഹാജിമാരെ ബന്ധുക്കള്‍ക്ക് സമീപം എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.വളണ്ടിയര്‍മാരോടൊപ്പം പുറത്തേയ്ക്ക് വരുന്ന ഹാജിമാരെ ആലിംഗനം ചെയ്തും മറ്റും സ്വീകരിക്കുന്ന വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് ഇന്നലെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കര്‍ സാക്ഷ്യം വഹിച്ചത്.കുടുംബത്തില്‍ നിന്നുമെത്തിയ കൊച്ചുകുട്ടികളെ ഹാജിമാരും ഹജ്ജുമ്മമാരും വാരിപുണരുന്ന കാഴ്ച്ചയും കാണാമായിരുന്നു.ആദ്യ ഘട്ടത്തെ അപേക്ഷിച്ച് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഹജ്ജ് ക്യാംപ് പ്രവര്‍ത്തിക്കുന്ന എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സ്വീകരിക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ക്ക് ഹാങ്കറിനകത്തേയ്ക്ക് പ്രവേശനമില്ല.ഗെയിറ്റിനു സമീപത്തെ നിശ്ചിത പരിധിക്കപ്പുറത്തേയ്ക്ക് സന്ദര്‍ശകര്‍ക്കും പ്രവേശിക്കാന്‍ അനുവാദമില്ല.രണ്ടാമത്തെ ഹാങ്കറില്‍ ഒരുക്കിയിരിക്കുന്ന സന്ദര്‍ശക സ്ഥലത്തേയ്ക്ക് ഒരു കവര്‍ നമ്പറിലുള്ള ഹാജിമാരെ സ്വീകരിക്കാന്‍ പരമാവധി രണ്ട് ബന്ധുക്കള്‍ക്ക് മാത്രമാണ് പാസ് അനുവദിക്കുന്നത്.
മൂന്നാഴ്ചകള്‍ക്ക് മുന്‍പ് താല്‍ക്കാലിക ഹജ്ജ് ക്യാംപായിട്ടായിരുന്നു എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കര്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇത്തവണ താല്‍ക്കാലിക റെര്‍മിനലായാണ് ഹാങ്കറിന്റെ പ്രവര്‍ത്തനം.അതുകൊണ്ടാണ് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് വളണ്ടിയര്‍മാരെ പോലും ഹാങ്കറിലേക്ക് കടത്തിവിടുന്നത്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago