ആധാരം എഴുത്തുകാരുടെ 48 മണിക്കൂര്‍ സമരം സമാപിച്ചു
തൊടുപുഴ: തൊഴില്‍ സംരക്ഷണം എന്ന മുദ്രാവാക്യമുയര്‍ത്തി ആധാരം എഴുത്തുകാര്‍ ആരംഭിച്ച 48 മണിക്കൂര്‍ ധര്‍ണ സമാപിച്ചു. ഓള് കേരള ഡോക്കുമെന്റ് റൈറ്റേഴ്സ് ആന്റ് സ്ക്രൈബ്സ് അസോസിയേഷന് നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെയാണ് ധര്‍ണ ആരംഭിച്ചത്.
ഇന്നലെ വൈകിട്ടായിരുന്നു സമാപനം. തൊടുപുഴ സബ്രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ രണ്ടാം ദിവസത്തെ ധര്‍ണ സിപിഐ താലൂക്ക് സെക്രട്ടറി പി പി ജോയി ഉദ്ഘാടനം ചെയ്തു. അസോസിയേഷന് യൂണിറ്റ് പ്രസിഡന്റ് പീറ്റര്‍ ഇഗ്നേഷ്യസ് അധ്യക്ഷനായി.
ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് റ്റി.എസ്. രാജന്, തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ജി. ഗോപാലകൃഷ്ണന്, ആര്. അജി, ബിന്ദു പത്മകുമാര്‍, വനജകുമാരി, അരുണിമ, രേണുക രാജശേഖരന്, ബി.ജെ.പി. ജന. സെക്രട്ടറിമാരായ കെ.എം. ബിജു, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് കൃഷ്ണകുമാര്‍, സന്തോഷ് അറയ്ക്കല്‍ തുടങ്ങിയവര്‍ ധര്‍ണ്ണയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ജില്ലാ ജോ. സെക്രട്ടറി രജു ആര്., കെ.ജി. ഷീല, വി.റ്റി. സന്തോഷ്കുമാര്‍, മനോജ് പി.കെ., കെ.ബി. രാജേന്ദ്രന് നായര്‍, എം.ജി. സുധാകരന് നായര്‍, എ.എസ്. ശശി, സില്‍വി അബ്ദുള്‍കരീം, എം.ജി. രത്നമ്മ, എം.എസ്. ഷുക്കൂര്‍, കെ. ഗോപാലകൃഷ്ണന്, ഇ.ആര്. സുരേന്ദ്രന്‍പിള്ള തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."