എസ്.ഇ.യു തൊടുപുഴ താലൂക്ക് സമ്മേളനം
തൊടുപുഴ: എസ് ഇ യു തൊടുപുഴ താലൂക്ക് സമ്മേളനം ലബ്ബാസാഹിബ് ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡന്റ് വി ജെ സലിം ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് വി എ നവാസിന്റെ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി ഐ നജീബ്ഖാന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ കെ പി നൂറുദ്ദീന്‍, കെ എ നാസര്‍, കെ കെ നൗഷാദ്, പി ടി സജീന, പി എം സഹല്‍ എന്നിവര്‍ സംസാരിച്ചു.താലൂക്ക് ജനറല്‍ സെക്രട്ടറി എന്‍ കെ നാസര്‍ സ്വാഗതവും കെ നൗഫല്‍ നന്ദിയും പറഞ്ഞു.
താലൂക്ക് ഭാരവാഹികളായി വി എ നവാസ് (പ്രസിഡന്റ്), പി എം സഹല്‍ (വൈ. പ്രസിഡന്റ്), എന്‍ കെ നാസര്‍ (ജന. സെക്രട്ടറി), സി എ മുഹമ്മദ് അനസ് (ജോ. സെക്രട്ടറി), കെ നൗഫല്‍ (ട്രഷറര്‍) എന്നിവരെയും, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായി വി ജെ സലിം, കെ എ നാസര്‍, കെ കെ നൗഷാദ്, കെ പി നൂറുദ്ദീന്‍, കെ കെ സിദ്ദീഖ്, കെ എസ് അലി, സി എ മുഹമ്മദ് അനസ്, കെ നൗഫല്‍, പി ടി സജീന, കെ എസ് നബീസ, കെ പി ബഷീര്‍, വി എ നവാസ്, എന്‍ കെ നാസര്‍, പി എം സഹല്‍ എന്നിവരെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."