ജീവനക്കാര്‍ക്കെതിരെയുള്ള പ്രതികാര നടപടികള്‍ അവസാനിപ്പിക്കണം : എന്‍.ജി.ഒ അസോസിയേഷന്
ചെറുതോണി : സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള പ്രതികാര നടപടികളും മാനദണ്ഡ വിരുദ്ധ സ്ഥലംമാറ്റവും അവസാനിപ്പിക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന സെക്രട്ടറി അരുമാനൂര്‍ മനോജ് ആവശ്യപ്പെട്ടു.
എന്‍.ജി.ഒ അസോസിയേഷന് ഇടുക്കി ബ്രാഞ്ച് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രാഞ്ച് പ്രസിഡന്റ് എന്‍.പി വര്‍ഗ്ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ.എ മാത്യു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റോയി ജോര്‍ജ്ജ്, ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു, പി.എം ഫ്രാന്‍സിസ്, ഷാജി ദേവസ്യ. എസ്. സുമതിക്കുട്ടി, ടോണി വര്‍ഗ്ഗീസ്, സി.എം രാധാകൃഷ്ണന്, ഷിഹാബ് പരീത്, ബിജു തോമസ്, ഡോളിക്കുട്ടി ജോസഫ്, സ്റ്റീഫന്‍ ജോര്‍ജ്ജ്, സാജു മാത്യു, റോയി അലക്സ്, എന്‍.പി ഷാജന്, ബിജു.കെ.ബി, സിനിമോള്‍ മാത്യു, സുഷമ കെ.വി,സന്തൂര്‍ പി.എസ്, ഉമ്മര്‍ അലി, എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എന്‍.പി വര്‍ഗ്ഗീസ് പ്രസിഡന്റ്, ബിജു കെ.ബി സെക്രട്ടറി, ഉമ്മര്‍ അലി ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."