HOME
DETAILS
MAL
കഞ്ചാവ് കടത്ത്: പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും
backup
September 29 2016 | 21:09 PM
തൊടുപുഴ: കഞ്ചാവു കേസിലെ പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. കോട്ടയം പേരൂര്‍ അരങ്ങത്തുമാലില്‍ മുരുകനെ(51)യാണ് തൊടുപുഴ എന്‍ഡിപിഎസ് സ്പെഷ്യല്‍ കോടതി ജഡ്ജി എസ് ഷാജഹാന് ശിക്ഷിച്ചത്. ഒരു കിലോ 100 ഗ്രാം കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. 2015 ആഗസ്ത് 23ന് പാലാ ളാലം പാലത്തിന് സമീപത്തു നിന്നാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി ടി അജയ് യുടെ നേതൃത്വത്തില്‍ ഇയാളെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ പി എച്ച് ഹനീഫാ റാവുത്തര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."