കാര്‍ഷിക ഗവേഷണ ഫലങ്ങള്‍ പാടത്തേക്ക് എത്തണം: കേന്ദ്ര കൃഷിമന്ത്രി
തിരുവനന്തപുരം: കാര്‍ഷിക ഗവേഷണ ഫലങ്ങള്‍ ലാബില്‍ നിന്നും പുറത്തു പാടത്തേക്ക് എത്തണമെന്നും അതിനുവേണ്ടി വിജ്ജ്ഞാന വ്യാപന രംഗം ശക്തിപ്പെടുത്തണമെന്നും കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍സിംഗ്. ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ കര്‍ഷക സുസാധ്യത കേന്ദ്രത്തിന്റെ തറക്കല്ലിടീല്‍ നിര്‍വഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവിയിലെ കൃഷിരീതികള്‍ മൂല്യവര്‍ധനവിനും ജല സംരക്ഷണത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതായിരിക്കണമെന്നും കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു പോകുന്നത് തടയാനും കൂടുതല്‍ പേരെ കൃഷിയിലേക്കു ആകര്‍ഷിക്കാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഗവേഷണകേന്ദ്രം നീണ്ട 53 വര്‍ഷത്തെ സേവനത്തില്‍ അത്രയും തന്നെ കിഴങ്ങു വര്‍ഗ ഇനങ്ങള്‍ പുറത്തിറക്കിയതായി ഡയറക്ടര്‍ ഡോ. ജെയിംസ് ജോര്‍ജ് പറഞ്ഞു. കര്‍ഷകര്‍ക്ക് വേണ്ട എല്ലാ ആവശ്യവും സേവനവും ലഭിക്കുന്ന ഒരു ഏക ജാലക സവിധാനമായിരിക്കും തുടങ്ങാന്‍ പോകുന്ന സുസാധ്യത കേന്ദ്രമെന്ന് ഡയറക്ടര്‍ അറിയിച്ചു. ചടങ്ങില്‍ ഗവേഷണ കേന്ദ്രം പുറത്തിറക്കിയ കിഴങ്ങു വിളകളിലെ ജൈവകൃഷി, വാര്‍ഷിക റിപ്പോര്‍ട്ട് എന്നിവ മന്ത്രി പ്രകാശനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."