നിംസ് ഹൃദയാരോഗ്യമേള സമാപിച്ചു
തിരുവനന്തപുരം: ലോക ഹൃദയാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി നിംസ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാംപ് സമാപിച്ചു. 28, 29 തീയതികളിലായി നടന്ന ക്യാംപില്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്തു. ഇരുന്നൂറിലധികം പേര്‍ക്ക് എക്കോ, ടി.എം.ടി ടെസ്റ്റുകള്‍ സൗജന്യമായി ചെയ്തു. അമ്പതിലധികം പേര്‍ സൗജന്യ ആന്‍ജിയോഗ്രാമിന് രജിസ്റ്റര്‍ ചെയ്തു. സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയായ മമ്മൂട്ടി ഹാര്‍ട്ട് ടു ഹാര്‍ട്ട് പദ്ധതിയില്‍ പതിനഞ്ചോളം നിര്‍ധനരായ രോഗികള്‍ രജിസ്റ്റര്‍ ചെയ്തു.
28ന് സൂര്യ കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്തു കൊണ്ട് ആരംഭിച്ച ക്യാംപില്‍ ഹര്‍ത്താല്‍ ദിനത്തിലും വന്‍തിരക്കായിരുന്നു അനുഭവപ്പെട്ടത്.
ഹൃദയാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി നിംസ് മെഡിസിറ്റിയില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാംപ് ഡോ. ശശി തരൂര്‍ എം .പി ഉദ്ഘാടനം ചെയ്തു.ഹൃദയചികിത്സാരംഗത്ത് നിംസ് മെഡിസിറ്റി നിര്‍വഹിക്കുന്നത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. നൂറുല്‍ ഇസ്‌ലാം പ്രൊ. ചാന്‍സലറും നിംസ് മെഡിസിറ്റി എം ഡി യുമായ എം. എസ്. ഫൈസല്‍ഖാന്‍ അധ്യക്ഷനായി. നിംസ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ ഡോ. മധു ശ്രീധരന്‍, ഡോ. സുനില്‍, ഡോ. മഹാദേവന്‍, ഡോ. അഷര്‍ എന്നിസ്, ഡോ. ഹാരിസ് തുടങ്ങിയവര്‍ ക്യാംപിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."