HOME
DETAILS
MAL
കത്ത് ആയുധമാക്കിയ വി.എസ് ഒടുവില്‍ കത്തില്‍തന്നെ കുടുങ്ങി
backup
April 27 2016 | 13:04 PM
കൊച്ചി: തനിക്കും മന്ത്രിമാര്‍ക്കുമെതിരേ കേസുകള്‍ ഉണ്ടെന്ന പ്രചാരണം അവസാനിപ്പിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടി എടുക്കാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നീക്കത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മറുതന്ത്രം. യു.ഡി.എഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചെന്നു കുറ്റപ്പെടുത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഹൈക്കമാന്റിന് അയച്ചു എന്ന് ആരോപിക്കപ്പെടുന്ന കത്താണ് വി.എസിന്റെ പുതിയ ആയുധം. കത്ത് ഇന്ന് എറണാകുളത്തെ പ്രചാരണയോഗത്തില്‍ വി.എസ് വായിച്ചു.
അതേസമയം അഴീക്കോട്ടെ സ്ഥാനാര്‍ഥി എം.വി നികേഷ് കുമാറിനെതിരേ ഡി.ജി.പി ടി.പി. സെന്‍കുമാറിന് വി.എസ് എഴുതിയ കത്ത് പുറത്തായത് പ്രതിപക്ഷനേതാവിന് തിരിച്ചടിയാവുകയും ചെയ്തു. നികേഷും ഭാര്യ റാണിയും നടത്തിയ ഓഹരി തട്ടിപ്പിനെതിരെ കരിമണ്ണൂര്‍ സ്വദേശി ലാലി ജോസഫ് നല്കിയ പരാതിയില്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത നടപടി ആവശ്യപ്പെട്ടാണ് വി.എസ് ഡി.ജി.പി.ക്ക് കത്തു നല്‍കിയത്. തെരഞ്ഞെടുപ്പുവേളയില്‍ സ്വന്തം സ്ഥാനാര്‍ഥിക്കെതിരേ വി.എസ് അഴിമതിക്കേസില്‍ ആരോപണമുന്നയിച്ചത് പാര്‍ട്ടിയില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് വി.എസ് ഡി.ജിപിക്ക് കത്തുനല്‍കിയത്. കേസില്‍ എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുവരികയാണെങ്കിലും നികേഷ് കുമാര്‍ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് വി.എസ് പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."