കുളമുട്ടത്തെ യാത്രാക്ലേശം; മന്ത്രിക്ക് നിവേദനം നല്‍കി
വര്‍ക്കല: കുളമുട്ടം വഴിയുളള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മണമ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സോഫിയാ സലീമിന്റെ നേതൃത്വത്തില്‍ ഗതാഗതമന്ത്രിക്കു നിവേദനം നല്‍കി.
കുളമുട്ടത്തുനിന്ന് അഞ്ചു സ്വകാര്യബസ്സുകളും ഒരു കെ.എസ്.ആര്‍.ടി.സി ബസും വര്‍ക്കല ,ആറ്റിങ്ങല്‍ എന്നിവിടങ്ങളിലേക്കു സര്‍വീസ് നടത്തിയിരുന്നു. ഇതില്‍ ഒരു സ്വകാര്യബസ് മാത്രമേ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുള്ളൂ. ബാക്കിയുള്ളവ പെര്‍മിറ്റുകള്‍ ഉപക്ഷേിച്ചു. കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.
ഉദ്യോഗാര്‍ഥികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് ദിവസവും ആറ്റിങ്ങല്‍, വര്‍ക്കല ഭാഗങ്ങളിലേക്കു പോയി വരുന്നത്. ബസുകള്‍ കുറവായതിനാല്‍ രൂക്ഷമായ യാത്രക്ലേശമാണ് അനുഭവിക്കുന്നത്. കുളമുട്ടത്തുനിന്ന് ആറ്റിങ്ങല്‍ വഴി അയിലം അവിടെനിന്നും കൊട്ടിയത്തേക്ക് അനുവദിച്ച സ്വകാര്യബസ് സര്‍വീസും നിര്‍ത്തിവച്ചിരിക്കുന്ന കുളമുട്ടം വഴിയുന്ന കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസും പുനരാരംഭിച്ചാല്‍ യാത്രാക്ലേശിനു പരിഹാരമാകും. കുളമുട്ടം ആറ്റിങ്ങല്‍ വഴി അയിലം ഇവിടെനിന്ന് കൊട്ടിയം പോകുന്നതിന് അനുവദിച്ച സ്വകാര്യബസ് കുളമുട്ടത്തുനിന്നും തന്നെ സര്‍വീസ് ആരംഭിക്കുന്നതിനും നിര്‍ത്തിവച്ചിരിക്കുന്ന വര്‍ക്കല-കുളമുട്ടം-ആറ്റിങ്ങല്‍ വഴി മെഡിക്കല്‍കോളജിലേക്കുള്ള കെ.എസ്.ആര്‍.ടി.സര്‍വീസും പുനരാരംഭിക്കണമെന്നും നിവേദക സംഘം മന്ത്രിയോട് ആവശ്യപ്പെട്ടു.
ബസ് റൂട്ടും സമയവും പുനക്രമീകരിച്ച് സര്‍വീസ് ആരംഭിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി നിവേദകസംഘത്തിന് ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."