മെഡിക്കല്‍ കോളജില്‍ ലിഫ്റ്റുകള്‍ ഇനിയും പ്രവര്‍ത്തനക്ഷമമായില്ല
ചേവായൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ടാം വാര്ഡിനടുത്തും അഞ്ചാം വാര്ഡിനടുത്തും കിയോസ്കിന് സമീപത്തുമുള്ള ലിഫ്റ്റുകള്‍ ഇനിയും പ്രവര്‍ത്തന സജ്ജമായിട്ടില്ല. മെഡിക്കല്‍ ഒ.പിയിലെ രണ്ടു ലിഫ്റ്റുകളില്‍ ഒന്ന് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അസ്ഥിരോഗ വാര്‍ഡുകളിലേക്കും സ്ത്രീകളുടെ സര്‍ജറി വാര്ഡുകളഇലേക്കുമെല്ലാം റാമ്പുവഴി വളരെ പ്രയാസപ്പെട്ടാണ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ സ്ട്രെച്ചറില്‍ രോഗികളെയും കൊണ്ടുപോകുന്നത്.
ഹെമറ്റോ ഓങ്കോളജി വാര്‍ഡുകളിലെ ലിഫ്റ്റുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ആശുപത്രി വികസന സമിതി യോഗത്തില്‍ കേടുവന്ന ലിഫ്റ്റുകളെക്കുറിച്ച് ചര്‍ച്ച വന്നതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി ലിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ കുറച്ച് ദിവസം മുമ്പ് മാതാവിനെ സന്ദര്‍ശിക്കാന്‍പോയ, കാലിന് സുഖമില്ലാത്ത കോഴിക്കോട് ഇരിങ്ങല്ലൂര്‍ സ്വദേശി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ലിഫ്റ്റില്‍ അരമണിക്കൂറിലധികം കുടുങ്ങിയതും തുടര്‍ന്ന് കസ്റ്റമര്‍ കെയറില്‍ യുവാവ് തന്നെ വിളിച്ചത് പ്രകാരം ആശുപത്രി ജീവനക്കാര്‍ വന്ന് രക്ഷപ്പെടുത്തിയതും വാര്‍ത്തയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."